Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Sunday School X, XI, XII Final Exam 2019 January

Sunday School X, XI, XII Final Exam 2019 January

  • January 7, 2019

2018 -2019 അദ്ധ്യയനവര്ഷത്തിലെ X, XI, XII ക്ലാസ്സുകളിലെ വാര്ഷിക പരീക്ഷകള് 2019 ജനുവരി 26-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല് 5 വരെ നടത്തപ്പെടുന്നു. ചോദ്യപേപ്പറുകള് ജനുവരി 19-ാം തീയതി മുതല് അതത് ഫൊറോന സെന്ററുകളില് എത്തിക്കുന്നതാണ്. ഉത്തരകടലാസുകള് തിരിച്ചെത്തിക്കുമ്പോള് അതോടൊപ്പം Internal Assessment Mark, സര്ട്ടിഫിക്കറ്റ് ബുക്ക് , XII þാം ക്ലാസ്സിലെ മികച്ച 3 പ്രബന്ധങ്ങള് എന്നിവയും എത്തിക്കേണ്ടതാണ്. പ്രബന്ധത്തില് രജി. നമ്പര് ഇടുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. Internal Assessment Mark നല്കുമ്പോള് രണ്ടു സെമസ്റ്ററിലെയും ശരാശരി കണ്ട് X-ാം ക്ലാസ്സില് 20 ലും, XII-ാം ക്ലാസ്സില് 10 ലും മാര്ക്കിട്ട് നല്കേണ്ടതാണ്. X,XII ക്ലാസ്സുകളിലെ വാര്ഷിക പരീക്ഷയ്ക്ക് മുഴുവന് പാഠഭാഗത്തു നിന്നും ചോദ്യങ്ങള് ഉണ്ടായിരിക്കും. പരീക്ഷ ക്രമീകരണത്തിനുവേണ്ടി ഇവിടെ നിന്നും നിര്ദ്ദേശിക്കുന്ന ഇടവകയിലേക്ക് ഒരദ്ധ്യാപകനെ സ്ക്രൂട്ടണി ഓഫീസറായി അയക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു. സ്ക്രൂട്ടണി ഓഫീസര്ക്കുള്ള അപ്പോയ്മെന്റ് ഫോം (form) ചോദ്യ പേപ്പറിനോടൊപ്പം കൊടുത്തുവിടുന്നതാണ്. ബഹു. വികാരി അച്ചന്റെയും പ്രധാന അദ്ധ്യാപകന്റെയും സ്ക്രൂട്ടണി ഓഫീസറുടെയും സാന്നിദ്ധ്യത്തില് മാത്രമെ ചോദ്യക്കടലാസിന്റെ കവര് പൊട്ടിക്കാവൂ. (പരീക്ഷാ ഹാളില് സ്ക്രൂട്ടണി ഓഫീസര്ക്കൊപ്പം ക്ലാസ്സെടുക്കുന്ന അദ്ധ്യാപകന് ഇല്ലാതിരിക്കാന് ശ്രദ്ധിക്കുമല്ലോ.) സ്ക്രൂട്ടണി ഓഫീസര്ക്കുള്ള യാത്രാ ചെലവ് അവര് എത്തുന്ന ഇടവകകളില് നിന്നും കൊടുക്കേണ്ടതും സ്ക്രൂട്ടണി ഓഫീസര് ഉത്തരകടലാസുകള് അന്നുതന്നെ ഫൊറോനാകേന്ദ്രത്തില് എത്തിക്കേണ്ടതുമാണ്. ഫൊറോന കേന്ദ്രത്തില് നിന്നും ഉത്തരകടലാസുകള് വിശ്വാസപരിശീലന ഓഫീസില് എത്തിക്കേണ്ടതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്. (ഇടയ്ക്കാട്ട് ഫൊറോനായിലേത് ചൈതന്യ ഓഫീസില് നേരിട്ട് എത്തിക്കേണ്ടതാണ്.) ഇവിടെ നിന്നും കൊടുത്തുവിടുന്ന Verification Sheet അതാതു ഇടവകകളിലേക്ക് ഉള്ളതാണ്. സ്ക്രൂട്ടണി ഓഫീസര് പോകുന്ന ഇടവകയിലേക്ക് ഉള്ളതല്ല.

ക്യാഷ് അവാര്ഡ് (Msgr. Mathew Kooplicatt Memorial Foundation Award)
സണ്ഡേ സ്കൂളിലെ X, XII ക്ലാസ്സുകളില് ഒന്നാം സ്ഥാനം നേടുന്നവര്ക്ക് 15000/- രൂപ വീതവും രണ്ടാം സ്ഥാനം നടുന്നവര്ക്ക് 10000/- രൂപ വീതവുമുള്ള ക്യാഷ് അവാര്ഡുകള് മോണ്.മാത്യു കുപ്ലിക്കാട്ട് മെമ്മോറിയല് ഫൗണ്ടേഷന്റെ (കണ്ണങ്കര) ആഭിമുഖ്യത്തില് ഈ വര്ഷം മുതല് നല്കപ്പെടുന്നതാണ്.

IV, VII ക്ലാസ്സുകളിലെ മത്സരപരീക്ഷ
മാര്ച്ച് 3-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല് 4 വരെ ഫൊറോനാ സെന്ററുകളില് വച്ച് 4, 7 ക്ലാസ്സുകളിലെ മത്സരപരീക്ഷ നടത്തപ്പെടുന്നതാണ്. ഒരു ക്ലാസ്സില് നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള് ലഭിക്കുന്ന കുട്ടികള് മാത്രമേ പങ്കെടുക്കാവൂ (ഒന്നാം സ്ഥാനത്തോ, രണ്ടാം സ്ഥാനത്തോ ഒന്നില് കൂടുതല് കുട്ടികള് പങ്കെടുക്കാന് പാടില്ല. പങ്കെടുക്കുന്ന കുട്ടികള്ക്ക് 75% കൂടുതല് മാര്ക്ക് ഉണ്ടായിരിക്കണം). മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുവാനുള്ള കുട്ടികളുടെ അര്ഹത നിശ്ചയിക്കുന്നത്് ഒന്നാം സെമസ്റ്റര് പരീക്ഷയുടെ മാര്ക്കും ഇന്റേണല് അസസ്സ്മെന്റ് മാര്ക്കും കണക്കാക്കിയായിരിക്കണം. മുഴുവന് പാഠഭാഗത്തുനിന്നും ചോദ്യങ്ങള് ഉണ്ടായിരിക്കും. മത്സരപരീക്ഷയ്ക്കുള്ള കുട്ടികളുടെ പേര് ഫെബ്രുവരി 4 നു മുന്പായി ഇവിടെ അറിയിക്കണം. അതിനുശേഷം വരുന്ന പേരുകള് സ്വീകരിക്കപ്പെടുന്നതല്ല. അതിരൂപത ഓഫീസില് പേര് രജിസ്റ്റര് ചെയ്യാത്ത കുട്ടികളെ മത്സരപരീക്ഷയില് പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷയുടെ മാര്ക്ക് വിഭജനം: പാഠപുസ്തകം 70%, ബൈബിള് 10% സഭ 10% സമുദായം 10%

Paper Valuation
X,XII ക്ലാസ്സുകളില് പഠിപ്പിക്കുന്ന മുഴുവന് അദ്ധ്യാപകരും 2019 ഫെബ്രുവരി 9, 10, 16, 17 തീയതികളില് രാവിലെ 9.30 മുതല് വൈകുന്നേരം 4 മണി വരെ ചൈതന്യയില് വച്ച് നടക്കുന്ന പേപ്പര് വാല്യൂവേഷന് ക്യാമ്പില് പങ്കെടുക്കേണ്ടതാണ്.