Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Sad Demise of Fr Jose Chazhikatt

Sad Demise of Fr Jose Chazhikatt

  • January 26, 2019

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളായ ഫാ. ജോസ് ചാഴികാട്ട് (77) നിര്യാതനായി. 1968-ല്‍ വൈദികപട്ടം സ്വീകരിച്ച് അജപാലന ശുശ്രൂഷ ആരംഭിച്ച ഫാ. ജോസ്, കോട്ടയം അതിരൂപതയിലെ കല്ലിശ്ശേരി, ഓതറ, ഇടയ്ക്കാട്ട്, മള്ളൂശ്ശേരി, കിഴക്കേ നട്ടാശ്ശേരി, കട്ടച്ചിറ, കല്ലറ പഴയപള്ളി, അരീക്കര, ചാമക്കാല, ചെറുകര, നീറിക്കാട്, പുതുവേലി എന്നീ പള്ളികളില്‍ വികാ രിയായും, അപനാദേശ് ചീഫ് എഡിറ്റര്‍, കാത്തലിക് മിഷന്‍ പ്രസ് മാനേജര്‍, മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഫാദര്‍, ബൈബിള്‍ അപ്പസ്തലേറ്റ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വെളിയന്നൂര്‍ ചാഴികാട്ട് കുര്യന്‍-മറിയാച്ചി ദമ്പതികളുടെ മകനായി 1941-ല്‍
ജനിച്ചു. ടി.കെ. എബ്രഹാം, പരേതരായ തോമസ്, ഏലിക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം 31-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണിക്ക് സഹോദരന്‍ ടി.കെ. എബ്രഹാമിന്റെ അരീക്കരയിലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. തുടര്‍ന്ന് 10. am മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 11 മുതല്‍ അരീക്കര സെന്റ റോക്കീസ് പള്ളിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30-ന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തിലുള്ള  സമൂഹബലിയോടെ ആരംഭിക്കുന്നതാണ്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കുന്നതുമാണ്.