Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

REV. FR. PHILIP MUDAKKALIL PASSED AWAY

കോട്ടയം അതിരൂപത വൈദികനും സെന്‍റ്‌ ആന്‍സ്‌ ഹൈസ്‌കൂള്‍ അധ്യാപകനുമായ ഫാ. ഫിലിപ്പ്‌ മുടക്കാലില്‍(43) നിര്യാതനായി.അര്‍ബുദ രോഗത്തെതുടര്‍ന്ന്‌ കാരിത്താസില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്‌ച വെളുപ്പിന്‌ 4.15നായിരുന്നു അന്ത്യം. സംസ്‌ക്കാരം ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെറുകര സെന്‍റ്‌ മേരീസ്‌ പള്ളിയില്‍. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചിന്‌ വിയാനി ഹോമില്‍ മൃതദേഹം കൊണ്ടുവന്ന ശേഷം വീട്ടലേക്ക്‌ കൊണ്ടു പോകും. ചെറുകര പള്ളി ഇടവക മുടക്കാലില്‍ ഫിലിപ്പ്‌-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1972 ഡിസംബര്‍ 18നായിരുന്നു ജനനം. സെന്‍റ്‌ ആന്‍റണീസ്‌ യു.പി സ്‌കൂള്‍ ചെറുകര, പാല സെന്‍റ്‌ തോമസ്‌ ഹൈസ്‌കൂള്‍ എന്നിവടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപത സെമിനാരിയില്‍ ചേര്‍ന്നു.കൂടാതെ ആലുവ പൊന്തിഫിക്കല്‍ സെമിനാരി , ബാംഗ്‌ളൂര്‍ ധര്‍മ്മാരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1999 ഡിസംബര്‍ 27ന്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയില്‍ നിന്ന്‌ പൗരോഹിത്യം സീകരിച്ചു.കല്ലറ പഴയപള്ളി അസി. വികാരി, കട്ടപ്പന, ചക്കുപള്ളം, കൊട്ടൂര്‍വയല്‍, പന്നിയാല്‍, കടബ,പുളിഞ്ഞാല്‍, ചാരമംഗലം, ചെങ്ങളം, കിഴക്കേ നട്ടാശേരി എന്നി പള്ളികളികളില്‍ വികാരിയായും കണ്ണങ്കര, സെന്‍റ്‌ ആന്‍സ്‌്‌, എസ്‌.എച്ച്‌ മൗണ്ട്‌ ,കടബ, വെള്ളമുണ്ട എന്നി സ്‌കൂളുകളില്‍ അധ്യാപകനായും ഹെഡ്‌മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.