Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Reunion of the Couples

കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം
ഡിസംബര്‍ 9 ന്‌ ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതയിലെ 2017 ല്‍ വിവാഹ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ഡിസംബര്‍ 9 ന്‌ സംഘടിപ്പിക്കുന്ന ു. 1992 ല്‍ വിവാഹ ിതരായി വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന അതിരൂപതാംഗങ്ങളായ ദമ്പതികളെ ഉള്‍പ്പെടുത്തി കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഉദ്‌ഘാടനം വിജയപുരം രൂപത എപ്പിസ്‌കോപ്പല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, പ്രൊഫ. ടി.സി.തങ്കച്ചന്‍, ജോസ്‌ പൂക്കുമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ആധുനിക ജീവിതസാഹചര്യങ്ങളില്‍ കുടുംബമൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തോടനു ന്ധിച്ച്‌ വിവിധ വിഷയങ്ങളില്‍ വിദഗ്‌ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംഗമത്തോടനുബന്ധിച്ച്‌ കൃതജ്ഞതാ ബലിയും മാതൃകാ ദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തപ്പെടും. വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറോളം ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുക്കും.