Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Kottayam Diocese takes part in flood relief

Kottayam Diocese takes part in flood relief

  • July 24, 2018

വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി കോട്ടയം അതിരൂപതയും.നാഗമ്പടം റെയിൽവേ മേഖലയിലും, ചുങ്കം,വാരിശ്ശേരി,നാഗമ്പടം,കിഴക്കേനട്ടാശ്ശേരി, വട്ടമൂട് പ്രദേശങ്ങളിലും അതിരൂപതയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തു.കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ഇടവകയിലെ വിശ്വാസികൾ വീടുകളിൽ തയ്യാറാക്കിയ ആയിരത്തി അഞ്ഞൂറോളം പൊതിച്ചോറുകളും കുടിവെള്ളവും ചങ്ങനാശ്ശേരി രൂപതയിലെ പുളിങ്കുന്ന ഇടവക പ്രദേശത്തുള്ള ക്യാമ്പുകളിൽ കോട്ടയം അതിരൂപത ലഭ്യമാക്കി. കൂടാതെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെളിയനാട്, കുമരങ്കരി, കുട്ടനാട് പ്രദേശങ്ങളിൽ ആയിരത്തിമുന്നൂറിലധികം ഭക്ഷണകിറ്റുകളും നൽകി. കുട്ടനാടിലെ ദുരിതബാധിത മേഖലകളിലെ ഭവനങ്ങളും ക്യാമ്പുകളും സന്ദർശിച്ച് സവോള, ഉരുളക്കിഴങ്ങ്, മുളക്, മല്ലി തുടങ്ങിയവയും ശുചീകരണത്തിനായുള്ള ലോഷനുകളും ലഭ്യമാക്കി. വിവിധ അൽമായ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. കുട്ടനാട് പ്രദേശത്ത് കൂടുതൽ പുനരധിവാസ പ്രവർത്തനങ്ങൾക്കും സഹായമെത്തിക്കുന്നതിനുമായി കോട്ടയം അതിരൂപതയിലെ ഇടവകകളിൽ നിന്നും കൂടുതൽ വിഭവ സമാഹരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.കോട്ടയം അതിരൂപതയിലെ ചുങ്കം ഫൊറോനയിലെ എല്ലാ പള്ളികളിൽ നിന്നുമായി ലോറിക്ക് കുടിവെള്ളവും പുതപ്പുകളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി രണ്ടുലക്ഷം രൂപയും ലഭ്യമാക്കുമെന്ന് ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വെളിയനാട് ഇടവക വികാരി ഫാ. മാത്യു കണ്ണാല, മള്ളൂശ്ശേരി ഇടവക വികാരി ഫാ.സൈജു പുത്തൻപറമ്പിൽ,ഫാ.ഫിൽമോൻ കളത്ര, മിഷനറി വൈദികനായ ഫാ. ജോസ് പീടികപ്പറമ്പിൽ, അഡ്വ. ജേക്കബ്ബ് എബ്രാഹം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.