Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Preparation of gifts in the Syro-Malabar Qurbana, Knanaya Catholic

അനാഫൊറയ്ക്ക് മുമ്പ് (ഒരുക്ക ശുശ്രൂഷ)

ഒരുക്കശുശ്രൂഷയില്‍ ബലിവസ്തുക്കളുടെയും വൈദികന്റെയും ജനത്തിന്റെയും ഒരുക്കമാണ് നടക്കുന്നത്. ഈ ഭാഗത്ത് നമ്മുടെ കുര്‍ബാനയില്‍ നാം ജനത്തിന്റെ ഭാഗത്തുനിന്നുള്ള കാഴ്ചസമര്‍പണം നടത്തുന്നില്ല. കാരണം ബലിവസ്തുക്കള്‍ ബലിവേദിയിലേയക്ക് പുരോഹിതന്‍ കൊണ്ടുവരുന്ന സമര്‍പണമാണ് ഇവിടെ നടക്കേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ ഈ സമയത്ത് നടത്തുന്ന കാഴ്ചസമര്‍പണത്തിന്റെ അടിസ്ഥാനമെന്തെന്ന് നാം ചിന്തിച്ചേക്കാം. ആദിമ സഭയില്‍ ബലിയര്‍പണത്തിന് വരുന്ന ജനം തങ്ങളുടെ വസ്തുക്കളുടെ ദശാംശം ദൈവാലയത്തില്‍ കൊണ്ടുവന്ന് സമര്‍പിക്കുന്ന രീതിയുണ്ടായിരുന്നു. അതു അവരുടെ അധ്വാനഫലത്തിന്റെ ഓഹരിയായിരുന്നു. ദൈവാലയ നടകളിലും മറ്റു സങ്കേതങ്ങളിലും സമര്‍പിച്ചിരുന്ന ഈ ദശാംശം അള്‍ത്താരയിലേയ്ക്കുള്ള കാഴ്‌വസ്തുക്കളായിരുന്നില്ല;  അവ ആരാധനക്രമത്തിന്റെ ഭാഗവുമായിരുന്നില്ല. അതുകൊണ്ട് ഇപ്രകാരമുള്ള സമര്‍പണം നാം ബലിയര്‍പണത്തിന് മുമ്പ് നടത്തുന്നതാണ് കൂടുതല്‍ ഉചിതം.
ബലിവസ്തുക്കളുടെ ഒരുക്കം: ഇവിടെ ചെയ്യുന്ന ഓരോ കാര്യത്തിനും നിയതമായ അര്‍ത്ഥം സഭ നല്‍കുന്നുണ്ട്. പീലാസയില്‍ അപ്പം വയ്ക്കുന്നത്  കുരിശിലേയ്ക്ക് സമര്‍പണം നടത്തിയ കര്‍ത്താവിനെ സൂചിപ്പിക്കുമ്പോള്‍, കാസയില്‍ വീഞ്ഞൊഴിക്കുന്നത് കര്‍ത്താവിന്റെ കാല്‍വരിയിലെ രക്തച്ചൊരിച്ചിലിനെയാണ് സൂചിപ്പിക്കുന്നത്. വീഞ്ഞില്‍ രണ്ടുതുള്ളി വെള്ളം ചേര്‍ക്കുന്നത് കര്‍ത്താവിന്റെ വിലാപ്പുറത്ത് പടയാളികളിലൊരുവന്‍ കുത്തിയപ്പോള്‍ ജലവും രക്തവുമൊഴുകിയത് സൂചിപ്പിക്കാനാണ്. ഈ ജലവും രക്തവും മാമ്മോദീസായെയും വി. കുര്‍ബാനയെയുമാണല്ലോ പ്രതിനിധാനം ചെയ്യുന്നത്.

മദ്ബഹായിലേയ്ക്ക് ബലിവസ്തുക്കളും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം ഗാഗുല്‍ത്തായിലേയ്ക്കുള്ള കര്‍ത്താവിന്റെ പീഢാനുഭവയാത്രയാണ്. കൈകള്‍ കുരിശാകൃതിയില്‍ പിണച്ച് പിടിക്കുന്നത് മിശിഹായുടെ കുരിശുമരണമാണ് ഓര്‍മിപ്പിക്കുന്നത്. ശോശാപ്പകൊണ്ട് ബലിവസ്തുക്കള്‍ മൂടുന്നത് അവിടുത്തെ കബറടക്കത്തിന്റെ പ്രതീകമാണ്. ഈ രഹസ്യങ്ങള്‍ക്ക് മീതെയാണ് നാം രക്ഷകരചരിത്രമനുസ്മരിക്കുകയും പരി. റൂഹായെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്. (കാറോസൂസാ കഴിഞ്ഞു വിശ്വാസപ്രമാണം വരെയുള്ള ഭാഗത്ത് ജനത്തിന് ഇരുന്നുകൊണ്ട് പരി. കുര്‍ബാനയില്‍ പങ്കെടുക്കാവുന്നതാണ്).

(An aid to Syro-Malabar Catechism text Std IX, chapter 6)

 

There are two types of preparation: material and spiritual. Purifying oneself from evil and entry into the sanctuary indicate spiritual preparation. While priest takes bread and wine and place them on paten and in chalice respectively we remember Christ’s passion and death. Pouring of drops of water into chalice reminds us of the mystery of Jesus being pierced with a spear and at once blood and water came out. The procession to altar represents Jesus’ via crucis to Calvary and raising up of the mysteries in the form of a cross show his death on the cross. Covering the bread and wine with Sosappa reminds us of his burial.