Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Prayer for Victims of SriLanka Bomb Blast 2019

Prayer for Victims of SriLanka Bomb Blast 2019

  • April 28, 2019

തീവ്രവാദികളുടെ ആക്രമണത്താല്‍ ജീവന്‍ പൊലിഞ്ഞ ശ്രീലങ്കന്‍ ജനതയ്ക്കും സഭയ്ക്കുംവേണ്ടി കോട്ടയം അതിരൂപതയുടെ വിവിധ ഇടവകകളില്‍ 2019 ഏപ്രില്‍ 28 പുതുഞായറാഴ്ച പ്രാര്‍ത്ഥനകള്‍ നടന്നു. ഓരോ ഇടവകകളും, തനതായ വിധത്തില്‍, മുറിവേറ്റവരും ജീവന്‍ പോലിഞ്ഞവരുമായ ആളുകളെ അനുസ്മരിച്ചു.

ലോകത്ത് എവിടെയായിരുന്നാലും മിശിഹായുടെ ഒരേ കാസയില്‍നിന്നും പീലാസയില്‍നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന എല്ലാ ക്രൈസ്തവരും സഹോദരരാണെന്ന തിരിച്ചറിവിലേയ്ക്കാണ് പ്രാര്‍ത്ഥനകള്‍ വിരല്‍ ചൂണ്ടുന്നത്. മിഷന്‍ ലീഗ്, കെസിവൈഎല്‍, മറ്റു സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാശൂശ്രൂഷയും അനുസ്മരണവും വേദനിക്കുന്ന പൊതു സമൂഹത്തോടും ജനത്തോടുമുള്ള എക്യദാര്‍ഡ്യം വിളിച്ചോതുന്നതൊടോപ്പം തീവ്രനിലപാടുകാരുടെ മാനസാന്തരത്തിനുവേണ്ടിയുള്ള അപേക്ഷ കൂടെയാണ്.

ശ്രീലങ്കയില്‍ മരിച്ചുവീണ നിഷ്‌കളങ്ക രക്തസാക്ഷികള്‍ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും മിശിഹായ്ക്കുവേണ്ടി സാക്ഷ്യം വഹിക്കാന്‍ ഓരോ ക്രൈസ്തവനുമുള്ള മാതൃകകൂടിയാണ്.