Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Prayer day for SriLanka in Archdiocese of Kottayam

Prayer day for SriLanka in Archdiocese of Kottayam

  • April 27, 2019

ശ്രീലങ്കക്കായി പ്രാർത്ഥനാ ദിനം

ഇസ്ലാമിക മതതീവ്രവാദത്തിന്റെ ഇരകളായ ശ്രീലങ്കയിലെ ജനത്തോടും ക്രൈസ്തവ സഭയോടും എക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏപ്രില്‍ മാസം 28 ആം തീയതി ഞായറാഴ്ച കെസിബിസിയുടെ ആഹ്വാനപ്രകാരം കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ്, കെസിവൈഎല്‍, മറ്റു സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അതിരൂപത പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള തീവ്രവാദികളുടെ മാനസാന്തരത്തിനുവേണ്ടിയും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരും മുറിവേറ്റവരുമായ എല്ലാവരുടെയും ആശ്വാസത്തിനുമായിട്ടാണ് ഏവരും പ്രാര്‍ത്ഥിക്കേണ്ടത്.

ശ്രീലങ്കയിലെ സ്‌ഫോടനം

ലോകരക്ഷകനായ ഈശോയുടെ ഉത്ഥാനദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദൈവാലയങ്ങളിലും ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനം മനുഷ്യ മനസാക്ഷിയെ ഞടുക്കുന്നതാണ്. പ്രസ്തുത ചാവേറാക്രമണങ്ങളില്‍ 250 ല്‍പരം പേര്‍ കൊല്ലപ്പെട്ടത് സ്‌ഫോടനത്തിന്റെ തീവ്രത വെളിവാക്കുന്നു.

ഈശോയ്ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണോയെന്ന് ദൈവാലയത്തിലെ ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വന്ന കുട്ടികളോട് മതാദ്ധ്യാപകന്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച കുട്ടികളില്‍ പകുതിയോളം പേര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചുവീണു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കരച്ചിലുകളാല്‍ മുഖരിതമായ നഗരം കണ്ണീര്‍തുള്ളി കണക്കെ കാണപ്പെടുന്ന ദ്വീപിന്റെ പരിശ്‌ഛേദമായി. സെലക്ടീവായി മാത്രം പ്രതികരിക്കുന്ന ലോകനേതാക്കളും മാധ്യമങ്ങളും ലോകം മുഴുവന്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ അവഗണിച്ചപ്പോള്‍ വാര്‍ത്താ ട്രന്‍ഡിങ്ങില്‍ ക്രൈസ്തവ പീഡനം പിന്നിലാക്കപ്പെട്ടുവെന്നത് മറ്റൊരു വേദന.

അവർ രക്തസാക്ഷികൾ
ഈശോയുടെ ഉത്ഥാനത്തിരുനാള്‍ ദിവസം വിശുദ്ധിയോടെ ദൈവാലയത്തില്‍ അണഞ്ഞ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ചാവേറാക്രമണത്തില്‍ മരിച്ചു വീണെങ്കിലും അവര്‍ ശ്രീലങ്കന്‍ സഭയ്ക്കും ആഗോളസഭമുഴുവനും വേണ്ടിയുള്ള രക്തസാക്ഷികളാണ്. രക്തസാക്ഷികളുടെ ചുടുനിണം വീണ ശ്രീലങ്കയില്‍ മിശിഹായുടെ ശരീരമായ സഭ ശക്തമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.