Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

കോവിഡ് 19 രോഗനിവാരണത്തിനായി അതിരൂപതയില്‍ പ്രാര്‍ത്ഥന ദിനങ്ങൾ

കോവിഡ് 19 രോഗനിവാരണത്തിനായി അതിരൂപതയില്‍ പ്രാര്‍ത്ഥന ദിനങ്ങൾ

  • March 24, 2020

പ്രിയ വൈദികരേ, സമര്‍പ്പിതരേ, ദൈവജനമേ

കോവിഡ് 19 എന്ന സാംക്രമിക രോഗത്തെ അതിജീവിക്കാന്‍ പരി. പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ നല്‍കിയ പ്രാര്‍ത്ഥനാഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ കെസിബിസി നല്‍കിയിരിക്കുന്ന താഴപ്പറയുന്ന നിര്‍ദേശങ്ങള്‍ നമ്മുടെ അതിരൂപതയില്‍ നടപ്പിലാക്കാണമെന്ന് അറിയിക്കുകയാണ്.

1. മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ മാര്‍ച്ച് 25 ന് ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 ന് (വത്തിക്കാനിലെ 12 മണി) സ്വര്‍ഗസ്ഥനായ പിതാവേയെന്ന പ്രാര്‍ത്ഥന ചൊല്ലേണ്ടതാണ്.

2. മാര്‍ച്ച് 27 വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി നിര്‍ദേശിച്ചിരിക്കുകയാണ്. അന്നേ ദിവസം സാധിക്കുന്ന എല്ലാവരും ഉപവസിച്ചുകൊണ്ട് കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയില്‍നിന്നും ലോകത്തെ കാത്തുരക്ഷിക്കുന്നതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും പൊതുരംഗത്തും ആരോഗ്യരംഗത്തും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്യുന്നു. പ്രസ്തുത ദിവസം തന്നെ, വത്തിക്കാന്‍ സമയം വൈകുന്നേരം 6 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 10.30 ന്) റോമിലെ വി പത്രോസിന്റെ ചത്വരത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന എഴുന്നുള്ളിച്ചു വച്ചുള്ള ആരാധനയില്‍ നമുക്കും ആത്മനാ പങ്കുചേര്‍ന്ന് ലോകത്തെ മുഴുവനും ദിവ്യകാരുണ്യ സന്നിധിയില്‍ സമര്‍പിച്ചു പ്രാര്‍ത്ഥിക്കാം.

3. ഇനി വരുന്ന എല്ലാ ദിവസങ്ങളിലും സാധിക്കുന്ന എല്ലാവരും ഉച്ചകഴിഞ്ഞ് 3 മണിക്ക് രോഗനിവാരണത്തിനായി കരുണക്കൊന്ത ചെല്ലി പ്രാര്‍ത്ഥിക്കണം എന്ന് കെസിബിസി ആഹ്വാനം ചെയ്യുന്നു.

നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തെ അതിജീവിക്കാന്‍ ദൈവം സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത