Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

വർഗ്ഗീയ ഫാസിസ പ്രവണതകളിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി കെ.സി.ബി.സി. കോട്ടയം മേഖല സമ്മേളനം

കോട്ടയം:കേരള കത്തോലിക്കാ സഭയുടെ അജപാലനകേന്ദ്രമായ പി.ഒ.സിയുടെ സുവർണ്ണജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം മേഖല സമ്മേളനം വർധിച്ചുവരുന്ന വർഗ്ഗീയ ഫാസിസ പ്രവണതകളിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി.കോട്ടയം അതിരൂപത അജപാലനകേന്ദ്രമായ ചൈതന്യയിൽ ചേർന്ന കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളുടെ സമ്മേളനം കെ.സി.ബി.സി. ജനറൽ സെക്രട്ടറി മാർ മാത്യു മൂലക്കാട്ട് ഉത്ഘാടനം ചെയ്തു. കേരള സഭയുടെയും പൊതുസമൂഹത്തിൻ്റെയും സമഗ്രവളർച്ചയിൽ കത്തോലിക്ക സഭ കാലകാലങ്ങളിൽ നൽകിയ സംഭാവനകൾ നിസ്തുലവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹത്തിൽ കൂടുതൽ ജാഗ്രതയോടെ സുവിശേഷ ചൈതന്യത്തിന് സാക്ഷ്യം നൽകാൻ സഭക്ക് കടമയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനായിരുന്നു.വ്യക്തിഗത സഭകൾ തനിമയും പാരമ്പര്യവും സൂക്ഷിച്ചുകൊണ്ടുതന്നെ കൂട്ടായപ്രവർത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതപാരമ്പര്യം പൂർത്തിയാക്കേണ്ടതുണ്ടെന്നും പറഞ്ഞു.
‘സഭയുടെ അജപാലന സാക്ഷ്യം ഒരു അവലോകനം’ എന്ന വിഷയത്തെക്കുറിച്ച് ജേക്കബ് പുന്നൂസ് ഐ.പി.എസും ‘കേരള സഭയും സമൂഹവും’ എന്ന വിഷയത്തെക്കുറിച്ച് ഷാജി ജോർജ്ജും ക്ലാസുകൾ നയിച്ചു.തുടർന്ന് നടന്ന ചർച്ചകൾക്ക് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരി, മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമതി സെക്രട്ടറിമാരും നേതൃത്വം നൽകി. ജനറല്‍ കണ്‍വീനറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, പി.ഒ.സി ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്ട് എന്നിവർ പ്രസംഗിച്ചു.മതനിരപേക്ഷതക്കും സ്വാതന്ത്രത്തിനും എതിരായി ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അനിഷ്ഠ സംഭവങ്ങളിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് കേരള കാത്തോലിക് കൗൺസിൽ സെക്രട്ടറി ജോജി ചിറയിൽ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യഖണ്ഡേന പാസാക്കി. വിവിധ രൂപതകളിൽ നിന്നും 300 -ലധികം അധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. പരിപാടികൾക്ക് ഡോ. ജോളി വടക്കൻ, ഡോ.സാജു കുത്തോടിപുത്തെൻപുരക്കൽ,ഫാ.സുനിൽ പെരുമാനൂർ, കേരള കാത്തോലിക് കൗൺസിൽ സെക്രട്ടറി ജോജി ചിറയിൽ, ജോയിൻറ്റ് സെക്രട്ടറി ഷാജി മാത്യു, സി.റോസി, എന്നിവർ നേതൃത്വം നൽകി