Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

പി.ഒ.സി സുവർണ്ണജൂബിലി ഏകദിന പഠനശിബിരം

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ പാസ്റ്ററൽ ഓറിയൻ്റെഷൻ സെൻറ്ററിൻ്റെ (പി.ഒ.സി) സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ അഞ്ച് റീജിയണുകളിലായി ഏകദിന പഠനശിബിരവും പ്രതിനിധി സംഗമവും സംഘടിപ്പിക്കുന്നു. ഡിസംബർ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണിവരെ കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യയിൽ സംഘടിപ്പിക്കുന്ന കോട്ടയം സോണിൻ്റെ സംഗമത്തിൻ്റെ ഉദ്ഘാടനം കെ.സി.ബി.സി ജനറൽ സെക്രട്ടറി മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ‘സഭയുടെ അജപാലന സാക്ഷ്യം- ഒരു അവലോകനം’ എന്ന വിഷയത്തിൽ ജേക്കബ്ബ് പുന്നുസ് ഐ.പി.എസും ‘കേരള സഭയും സമൂഹവും’ എന്ന വിഷയത്തിൽ ഷാജി ജോർജ്ജം വിഷയാവതരണം നടത്തും. കൂടാതെ കേരള സഭ ദൗത്യനിർവ്വഹണത്തിൽ സ്വീകരിക്കേണ്ട വിവിധ ശുശൂഷകളെക്കുറിച്ചുള്ള ചർച്ചകൾക്ക് അഭിവന്ദ്യരായ ആർച്ച് ബിഷപ്പ തോമസ് മാർ കൂറിലോസ്, ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്നീ മെത്രാന്മാരും വികാരി ജനറാൾമാരും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരും നേതൃത്വം നൽകും. വിജയപുരം രൂപതാദ്ധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ സമാപന സന്ദേശം നൽകും. പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പരിപാ
ടികൾക്ക് നേതൃത്വം നൽകും.

ഫാ.മൈക്കിൾ വെട്ടിക്കാട്ട്
ജനറൽ കൺവീനർ