Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Palm Sunday at Christ the King Cathedral Kottayam 2019

Palm Sunday at Christ the King Cathedral Kottayam 2019

  • April 14, 2019

കര്‍ത്താവീശോമിശിഹായുടെ ഓര്‍ശ്ലേം നഗരിയിലെ പ്രവേശനം അനുസ്മരിപ്പിക്കുന്ന ഓശാനത്തിരുന്നാള്‍ ക്രൈസ്തവലോകം ഭക്തിപൂര്‍വം അനുസ്മരിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ അതിരൂപതാധ്യക്ഷ്യന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

ഓര്‍ശ്ലേം നഗരിയിലേയ്ക്ക് കഴുതപ്പുറത്തേറി കടന്നുവന്ന ഈശോമിശിഹാ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പാത കാണിച്ചുതരുന്നുവെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ഈശോമിശിഹായുടെ പെസഹരഹസ്യങ്ങളെ ധ്യാനിക്കുന്ന വിശുദ്ധവാരത്തിലേയ്ക്ക് സഭ ഓശാന ഞായറാഴ്ചയിൽ നമ്മെ ക്ഷണിക്കുകയാണ് . തന്റെ രക്ഷാകരദൗത്യ നിര്‍വഹണത്തിനായി ജറുസലേം നഗരിയിലേയ്ക്കു പ്രവേശിച്ച ഈശോ യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ വിപ്ലവ നേതാവായിരുന്നില്ല. എളിമയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വിപ്ലവം സൃഷ്ടിച്ച മിശിഹാ, കാല്‍വരിയിലെ കുരിശില്‍ ഈ സ്‌നേഹവിപ്ലവത്തിന്റെ ആഘോഷമായ പരമബലിയര്‍പ്പിച്ചു. കര്‍ത്താവിന്റെ രക്ഷാകരബലിയുടെ ഫലം അനുഭവിച്ച് ഏകരക്ഷകനായ ഈശോയുടെ പാതയില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റയും ശിഷ്യരാകുവാന്‍ കഴിയട്ടെയെന്ന് പിതാവ് ആഹ്വാനം ചെയ്തു.

വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍ ചേന്നാക്കുഴി, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, സെക്രട്ടറി ഫാ. അലക്‌സ് ഓലിക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.