Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

New Priests in Archeparchy of Kottayam

ഫാ.ചാക്കോ (ബിബിന്‍) ചക്കുങ്കല്‍
ഏറ്റുമാനൂര്‍ ഇടവക ചക്കുങ്കല്‍ കുഞ്ഞുമോന്‍ -എത്സമ്മ ദമ്പതികളുടെ മകന്‍. വെട്ടിമുകള്‍ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2004-ല്‍ കോട്ടയം അതിരൂപതയിലെ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം സി.എം.എസ്‌. കോളജ്‌ എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കുശേഷം ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും തത്വശാസ്‌ത്രവും റോമിലെ മരിയ മാത്തര്‍ എക്ലേസിയായില്‍നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി വൈദിക പഠനം പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 27-ന്‌ രാവിലെ 9-ന്‌ ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലിയും അര്‍പ്പിച്ചു. അസി.വികാരിയായി കരിംങ്കുന്നം പള്ളിയിൽ നിയമിതനാകുകയും ചെയ്തു.

ഫാ.കുര്യന്‍ (മിഥുന്‍) വലിയപുളിഞ്ചാക്കില്‍
ഏറ്റുമാനൂര്‍ ഇടവക വലിയപുളിഞ്ചാക്കില്‍ മാത്യു-മോളി ദമ്പതികളുടെ മകന്‍. ഏറ്റുമാനൂര്‍ ടൗണ്‍ യു.പി. സ്‌കൂള്‍, കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടപ്പൂര്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2008-ല്‍ കോട്ടയം അതിരൂപതയിലെ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്ത്‌ ഗുഡ്‌ ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരിയില്‍നിന്ന്‌ തത്വശാസ്‌ത്ര-ദൈവശാസ്‌ത്രപഠനം പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 27-ന്‌ രാവിലെ 9-ന്‌ ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി പിറവം പള്ളിയിൽ അപോയൻറ്റ്മൻറ്റ് ലഭിച്ചു.

ഫാ.മാത്യു (ജിബിന്‍) കാലായില്‍ക്കരോട്ട്‌
പാച്ചിറ ഇടവക കാലായില്‍ക്കരോട്ട്‌ മാത്യു-മോളി ദമ്പതികളുടെ മകന്‍. പാച്ചിറ മാതാ എല്‍.പി. സ്‌കൂള്‍, ചിങ്ങവനം എന്‍.എസ്‌.എസ്‌. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2006-ല്‍ കോട്ടയം അതിരൂപതയിലെ തിരുഹൃദയദാസസമൂഹത്തില്‍ (ഒ.എസ്‌.എച്ച്‌) ചേര്‍ന്നു. എസ്‌.എച്ച്‌. മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ ടു പഠനത്തിനുശേഷം കുറ്റൂര്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ ദയറായില്‍നിന്ന്‌ നോവിഷ്യേറ്റ്‌ കാലഘട്ടം പൂര്‍ത്തിയാക്കുകയും തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍നിന്നു തത്വശാസ്‌ത്രത്തില്‍ ബിരുദവും ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദവും നേടി വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 27-ന്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ പാച്ചിറ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍വച്ച്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലിയും അര്‍പ്പിച്ചു. ഫാ.മാത്യു കള്ളാർ ആശ്രമത്തിൽ നിയമിതനാകുകയും ചെയ്തു.

ഫാ.ജേക്കബ്‌ (സൈജു) മേക്കര
അമനകര (താമരക്കാട്‌) ഇടവക മേക്കര (കൈതയ്‌ക്കത്തൊട്ടിയില്‍) സൈമണ്‍ -മോളി ദമ്പതികളുടെ മകന്‍. അമനകര സെന്റ്‌ ജോസഫ്‌ എല്‍.പി. സ്‌കൂള്‍, രാമപുരം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ്‌.എച്ച്‌.മൗണ്ട്‌, എം.എസ്‌.പി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കി. സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ 4-ാം വര്‍ഷവും റൂഹാലയ മേജര്‍ സെമിനാരി, ഉജ്ജെനില്‍ തത്വശാസ്‌ത്രവും സത്‌ന സെന്റ്‌ എഫ്രേം മേജര്‍ സെമിനാരിയില്‍ ദൈവശാസ്‌ത്രവും പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 28-ന്‌ രാവിലെ 9.30-ന്‌ അമനകര (താമരക്കാട്‌) സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി ഉഴവൂർ പള്ളിയിൽ നിയമിതനായി.

ഫാ.മാത്യു (ജിബിന്‍) മണലോടിയില്‍
അമനകര (താമരക്കാട്‌) ഇടവക മണലോടിയില്‍ ടോമി-ലിജി ദമ്പതികളുടെ മകന്‍. അമനകര സെന്റ്‌ ജോസഫ്‌ എല്‍.പി. സ്‌കൂള്‍, വെള്ളിലാപ്പള്ളി സെന്റ്‌ ജോസഫ്‌ യു.പി. സ്‌കൂള്‍, രാമപുരം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ്‌.എച്ച്‌.മൗണ്ട്‌, എം.എസ്‌.പി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കി. സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരി(നാലാംവര്‍ഷം) റൂഹാലയ മേജര്‍ സെമിനാരി ഉജ്ജൈന്‍, സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരി വടവാതൂര്‍ എന്നിവിടങ്ങളില്‍നിന്നായി വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 28-ന്‌ രാവിലെ 9.30ന്‌ അമനകര (താമരക്കാട്‌) സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ദേവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി കല്ലറ പഴയ പള്ളിയിൽ അപോയൻറ്റ്മൻറ്റ് ലഭിച്ചു.

ഫാ.തോമസ്‌ (ജിബിന്‍)
താഴത്തുവെട്ടത്ത്‌
ചമതച്ചാല്‍ ഇടവക താഴത്തുവെട്ടത്ത്‌ ചാക്കോ-ലിസി ദമ്പതികളുടെ മകന്‍ പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ എല്‍.പി. സ്‌കൂള്‍, പുല്‍പ്പള്ളി സെന്റ്‌ ജോര്‍ജ്‌ യു.പി. സ്‌കൂള്‍, കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍നിന്നും തത്വശാസ്‌ത്രവും ദൈവശാസ്‌ത്രപഠനവും പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 28-ന്‌ രാവിലെ
9.30-ന്‌ ചമതച്ചാല്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ദേവാലയത്തില്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലിയും അര്‍പ്പിച്ചു. അസി.വികാരിയായി മാലക്കല്ല് പള്ളിയിൽ നിയമിതനാകുകയും ചെയ്തു.

ഫാ.മാത്തുക്കുട്ടി (മത്തായി)
കുളക്കാട്ടുകുടിയില്‍
പറമ്പഞ്ചേരി ഇടവക കുളക്കാട്ടുകുടിയില്‍ ജോസ്‌-മേരി ദമ്പതികളുടെ മകന്‍. പറമ്പഞ്ചേരി സെന്റ്‌ സ്റ്റീഫന്‍ എല്‍.പി. സ്‌കൂള്‍, പുളിന്താനം ഗവ. യു.പി. സ്‌കൂള്‍, പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ വി. പത്താംപീയൂസിന്റെ മിഷനറി സൊസൈറ്റിയില്‍ ചേര്‍ന്നു. കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ ടു പഠനത്തിനുശേഷം എസ്‌.എച്ച്‌. മൗണ്ട്‌, സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയിലെ നാലാംവര്‍ഷ കോഴ്‌സും പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ വടവാതൂര്‍ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍നിന്നും തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദവും, ബാംഗ്ലൂരിലെ പ്രിസണ്‍ മിനിസ്‌ട്രി ഇന്ത്യയില്‍നിന്ന്‌ ഒരുവര്‍ഷത്തെ പ്രായോഗിക പരിശീലനവും നേടി വൈദിക പഠനം പൂര്‍ത്തിയാക്കി 2017 ഡിസംബര്‍ 29-ന്‌ രാവിലെ 9.30-ന്‌ പറമ്പഞ്ചേരി സെന്റ്‌ സ്റ്റീഫന്‍സ്‌ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി ശ്രീപുരം പള്ളിയിൽ നിയമിതനായി.

ഫാ.ചാക്കോ (സിബിന്‍)
കൂട്ടക്കല്ലുങ്കല്‍
കരിങ്കുന്നം ഇടവക കൂട്ടക്കല്ലുങ്കല്‍ സണ്ണി-ലിസി ദമ്പതികളുടെ മകന്‍. ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി., യു.പി. സ്‌കൂള്‍ നെടിയകാട്‌, സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2006-ല്‍ അതിരൂപതയിലെ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്ത്‌ ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരിയില്‍നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി. 2017 ഡിസംബര്‍ 30-ന്‌ രാവിലെ 9.30-ന്‌ കരിങ്കുന്നം സെന്റ്‌ അഗസ്റ്റിന്‍സ്‌ ദേവാലയത്തില്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലിയും അര്‍പ്പിച്ചു. അസി.വികാരിയായി ഉഴവൂർ പള്ളിയിൽ നിയമിതനാകുകയും ചെയ്തു.

ഫാ.ജോസഫ്‌
വെള്ളാപ്പള്ളികുഴിയില്‍
നീണ്ടൂര്‍ ഇടവക വെള്ളാപ്പള്ളികുഴിയില്‍ റ്റോമി-സാലി ദമ്പതികളുടെ മകന്‍. നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ എല്‍.പി.എസ്‌., കല്ലറ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌. എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ വി.എച്ച്‌.എസ്‌.സിയിലെ പഠനത്തിനുശേഷം കുന്നോത്ത്‌ ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരിയില്‍ തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദവും നേടി വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2018 ജനുവരി 1-ന്‌ രാവിലെ 9.30-ന്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി രാജപുരം പള്ളിയിൽ അപോയൻറ്റ്മൻറ്റ് ലഭിച്ചു.

ഫാ.മാണി (മനു)
കോന്തനാനിക്കല്‍
ഉഴവൂര്‍ ഇടവക കോന്തനാനിക്കല്‍ മത്തായി-ലൗസി ദമ്പതികളുടെ മകന്‍. സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍.പി. സ്‌കൂള്‍, ഒ.എല്‍.എല്‍.എച്ച്‌.എസ്‌.എസ്‌ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2008-ല്‍ അതിരൂപതയിലെ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ബസേലിയോസ്‌ കോളജില്‍നിന്നും ബിരുദം കരസ്ഥമാക്കി. ആലുവ മംഗലപ്പുഴ സെമിനാരിയില്‍നിന്നും തത്വശാസ്‌ത്രവും തൃശൂര്‍ മേരിമാതാ സെമിനാരിയില്‍നിന്ന്‌ ദൈവശാസ്‌ത്രവും പൂര്‍ത്തിയാക്കി. 2018 ജനുവരി 2-ന്‌ രാവിലെ 9.30-ന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോന ദേവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി പെരിക്കല്ലൂർ പള്ളിയിൽ നിയമിതനായി.

ഫാ.സിറിയക്‌
ഓട്ടപ്പള്ളില്‍
ചാമക്കാല ഇടവക ഓട്ടപ്പള്ളില്‍ ജയിംസ്‌-മേഴ്‌സി ദമ്പതികളുടെ മകന്‍. ചാമക്കാല സെന്റ്‌ ജോണ്‍സ്‌ എല്‍.പി. സ്‌കൂള്‍, കോതനല്ലൂര്‍ ഇമ്മാനുവേല്‍സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ സെന്റ ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം വടവാതൂര്‍ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍നിന്നും തത്വശാസ്‌ത്രവും, ദൈവശാസ്‌ത്രപഠനവും പൂര്‍ത്തിയാക്കി. 2018 ജനുവരി 3-ന്‌ രാവിലെ 9.15-ന്‌ ചാമക്കാല സെന്റ്‌ ജോണ്‍സ്‌ ദേവാലയത്തില്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ കൈവയ്‌പു വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലിയും അര്‍പ്പിച്ചു. അസി.വികാരിയായി കോട്ടയം കത്തീഡ്രൽ പള്ളിയിൽ നിയമിതനാകുകയും ചെയ്തു.

ഫാ.ജോണ്‍ (എബിന്‍)
കവുങ്ങുംപാറയില്‍
പടമുഖം ഇടവക കവുങ്ങുംപാറയില്‍ രാജു-ഗ്രേസി ദമ്പതികളുടെ മകന്‍. പടമുഖം എസ്‌.എച്ച്‌.യു.പി സ്‌കൂള്‍, സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌. സ്‌കൂള്‍, പതിനാറാംകണ്ടം, ജി.എച്ച്‌.എസ്‌.എസ്‌ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ വി. പത്താംപീയൂസിന്റെ മിഷനറി സൊസൈറ്റിയില്‍ ചേര്‍ന്നു. തുടര്‍ന്ന്‌ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയില്‍നിന്നും നാലാംവര്‍ഷവും പൂര്‍ത്തിയാക്കി. ഉജ്ജൈന്‍ റൂഹാലയ സെമിനാരിയില്‍നിന്ന്‌ തത്വശാസ്‌ത്രവും സത്‌ന സെന്റ്‌ എഫ്രേം തിയോളജി കോളജില്‍നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ ബിരുദവും നേടി വൈദികപഠനം പൂര്‍ത്തിയാക്കി. 2018 ജനുവരി 4-ാം തീയതി രാവിലെ 9.30-ന്‌ പടമുഖം തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ കൈവയ്‌പുവഴി ശുശ്രൂഷ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസി.വികാരിയായി MSP മൈനർ സെമിനാരി വൈസ് റെക്ടർ ആയി നിയമിതനായി.