Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

New Web Portal For SyroMalabar Catechism

New Web Portal For SyroMalabar Catechism

  • October 26, 2018

സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന ക്ലാസുകളും പാഠ്യപദ്ധതിയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കുന്നതിനായി സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയും വെബ് പോര്‍ട്ടലും ഒരുങ്ങി. സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷനാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു രൂപം നല്‍കിയത്.
ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇനിwww.smsmartcatechism.org എന്ന വെബ്പോര്‍ട്ടലിലൂടെ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാനാകും. ഓരോ പാഠങ്ങളെയും ആധാരമാക്കിയുള്ള ക്ലാസിന്റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ (പിപിടി), അധ്യാപക സഹായി എന്നിവയും വെബ് പോര്‍ട്ടലിലുണ്ട്.
ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ വിശ്വാസ, വ്യക്തിത്വ വളര്‍ച്ചയ്ക്കു പ്രചോദനമാകുന്ന ജീവചരിത്രങ്ങള്‍, കഥകള്‍, വീഡിയോകള്‍ എന്നിവ പോര്‍ട്ടലില്‍ ഉണ്ടാകും. അനുദിനവിശുദ്ധര്‍, പ്രചോദനാത്മക കഥകള്‍, ഹ്രസ്വചിത്രങ്ങള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്ററികള്‍, ചെറിയ വേദോപദേശം, ബൈബിള്‍, വിശ്വാസപരിശീലനത്തെ സഹായിക്കുന്ന വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും സ്മാര്‍ട്ട് കാറ്റക്കിസം പോര്‍ട്ടലില്‍ കാണാനാകും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സ്മാര്‍ട്ട് കാറ്റക്കിസം വെബ്‌പോര്‍ട്ടലില്‍ നിന്നുള്ള പഠനസഹായികളും മറ്റും ഡൗലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.syromalabarcatechesis.org ലൂടെയും വെബ് പോര്‍ട്ടലിലേക്കു പ്രവേശിക്കാം.