Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Liturgy of the Word in the Syro-Malabar Qurbana

Liturgy of the Word in the Syro-Malabar Qurbana

  • August 28, 2018

വചനശുശ്രൂഷ

പരിപാവനനാം തുടങ്ങി വചനവ്യാഖ്യാനം വരെയുള്ള ഭാഗമാണ് ഈ ഭാഗത്തുവരുന്നത്. വി. കുര്‍ബാനയില്‍ രണ്ടു വിധത്തില്‍ നാം ഈശോയെ സ്വീകരിക്കുന്നു. വചനമായും അപ്പമായും. രണ്ടു സ്വീകരണത്തനുമുമ്പും പ്രത്യേക ഒരുക്കമുണ്ട്. വചനസ്വീകരണത്തിനുള്ള ഒരുക്കമായി ത്രൈശുദ്ധകീര്‍ത്തനത്തിലെ അവസാന അപേക്ഷയെ കാണാം (നിന്‍ കൃപ നല്‍കണമേ). ത്രിത്വത്തെ പരിശുദ്ധന്‍, ബലവാന്‍, അമര്‍ത്യന്‍ എന്നീവിശേഷണങ്ങള്‍ ഉപയോഗിച്ചു കീര്‍ത്തിക്കുന്നത് പല പൗരസ്ത്യ ആരാധനക്രമങ്ങളുടെയും രീതിയാണ്.
നാലു വചനവായനകളാണ് പ്രധാനമായും നമ്മുടെ കുര്‍ബാനയിലുള്ളത്. ആദ്യത്തേത് പഞ്ചഗ്രന്ഥിയില്‍നിന്നും  രണ്ടാമത്തേത് പ്രവാചകഗ്രന്ഥത്തില്‍നിന്നും മൂന്നാമത്തേത് ലേഖനത്തില്‍നിന്നും അവസാനത്തേത് സുവിശേഷത്തില്‍നിന്നുമാണ്. നിയമത്തിന്റെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമാണ് ഈശോ മിശിഹായെന്നും ഇത് സൂചിപ്പിക്കുന്നു. ആദ്യമൂന്ന് വായനകളുടെയും സമയത്ത് ജനം ഇരുന്നുകൊണ്ടാണ് വചനശ്രവണം നടത്തുന്നത്. എന്നാല്‍ സുവിശേഷവായനയുടെ ഹല്ലേലുയ്യ ഗീതത്തിന്റെ സമയത്ത് ജനം എഴുന്നേൽക്കുന്നു.

സുവിശേഷം അള്‍ത്താരയുടെ വലതുവശത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്വര്‍ഗത്തില്‍ പിതാവിന്റെ വലതുവശത്തിരിക്കുന്ന മിശിഹായെയാണ് ഇത് സൂചിപ്പിക്കുന്നത്. സുവിശേഷഗീതത്തിലെ ഹല്ലേലുയ്യ മിശിഹായുടെ ആഗമനത്തിലെ മാലാഖാമാരുടെ സന്തോഷത്തെ സൂചിപ്പിക്കുന്നു. (സുവിശേഷ ഗീതത്തില്‍ അനുവദിച്ചിരിക്കുന്ന ഗീതങ്ങള്‍ മാത്രമേ പാടാവൂ, കുറഞ്ഞപക്ഷം ഹല്ലേലുയ്യാ എന്ന പ്രകീര്‍ത്തനമുള്ള ഗീതം പാടുകയെന്ന രൂപതാ നിര്‍ദേശം ശ്രദ്ധിക്കേണ്ടതാണ്). സുവിശേഷം വഹിച്ചുകൊണ്ട് മദ്ബഹായില്‍നിന്ന് പുരോഹിതന്‍ ബേമയിലേയ്ക്ക് നടത്തുന്ന പ്രദിക്ഷണം സ്വര്‍ഗംവിട്ടു ഭൂമിയിലേയ്ക്ക് വരുന്ന കര്‍ത്താവിനെ സൂചിപ്പിക്കുന്നു. തത്സമയം അദ്ദേഹം സുവിശേഷഗ്രന്ഥംകൊണ്ട് മുഖം മറയ്ക്കുന്നതിനര്‍ത്ഥം ഇനി തന്റെ വ്യക്തിത്വമോ പാടവമോ അല്ല, മിശിഹായെയാണ് പ്രഘോഷിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്.

സുവിശേഷഗ്രന്ഥംകൊണ്ട് ആശീര്‍വദിക്കുമ്പോള്‍ ജനം പിതാവിന്റെയും പുത്രന്റെയും പരി. ആത്മാവിന്റെയും നാമത്തില്‍ കുരിശുവരച്ച് ആശീര്‍വാദം സ്വീകരിക്കും. കുര്‍ബാനയില്‍ 5 പ്രാവശ്യം ആശീര്‍വാദം നല്‍കുന്നുണ്ട്. എല്ലാ പ്രാവശ്യവും ഇപ്രകാരം കുരിശുവരച്ചാണ് ആശീര്‍വാദം സ്വീകരിക്കേണ്ടത്.

(An aid to Syro-Malabar Catechism text Std IX, chapter 5)


 

Ministry of the liturgy of the Word of God starts with trisagion (holy, mighty, immortal God).  There are four readings altogether – from the book of Law (Pentateuch), Prophets or Acts of Apostles, Epistles and Gospel respectively. The celebrant holds the Gospel which is placed on the right side of the altar and does the procession to the bema. Gospel at the right side of the altar represents Christ sitting at the right hand of the Father and the procession indicates the descending of Jesus into the earth. The priest who covers his face with gospel tells Jesus and his Word is to be proclaimed.  The congregation receives the blessing with a sign of cross.