Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Legion of Mary

കോട്ടയം:കത്തോലിക്ക സഭയിലെ മരിയൻ അല്മായ ഭക്ത സംഘടനയായ ലീജിയൺ ഓഫ് മേരി കോട്ടയം അതിരൂപത യൂണിറ്റിൻ്റെ വാർഷിക സമ്മേളനം അതിരൂപത അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിൻ്റെ ഉത്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ റവ.ഫാ.മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ലീജിയൺ ഓഫ് മേരി സംഘടനയുടെ പ്രിസിഡൻറ്റ് ഓമന ചാണ്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ലീജിയൺ ഓഫ് മേരി അതിരൂപത ചാപ്ലെയിൻ ഫാ.ജോസ് കുറുപ്പുംന്തറ, ചൈതന്യ പാസ്റ്ററൽ സെൻറ്റർ ഡയറക്റ്റർ ഫാ.സുനിൽ പെരുമാനൂർ, ഫാ.തോമസ് പ്രാലേൽ, ഫാ.റോയി കാഞ്ഞിരത്തുമൂട്ടിൽ , ഫാ.മാത്യു കണിയന്ത്രമാലിൽ, ഭാരവാഹികളായ ആലീസ് മത്തായി, മിനി ജോസ്, ലൂസി തോമസ്,മോളി ചാക്കോ എന്നിവർ പ്രസംഗിച്ചു.വാർഷികാഘോഷത്തോടനുബന്ധിച്ച് 2018 വർഷത്തിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടത്തപ്പെട്ടു. ‘കുടുംബ ജീവിതവും വി.കുർബാനയും’ എന്ന വിഷയത്തിൽ ഫാ.തോമസ് കോഴിമല എം.സി.ബി.സ്. ക്ലാസ് നയിച്ചു. സമ്മേളനത്തിൽ മുന്നൂറ്റിഅമ്പതോളം ആളുകൾ പങ്കെടുത്തു.