Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

വിശ്വാസ-പൈതൃകസംരക്ഷണത്തിൽ ക്‌നാനായ വനിതകളുടെ പങ്ക്

വിശ്വാസ-പൈതൃകസംരക്ഷണത്തിൽ ക്‌നാനായ വനിതകളുടെ പങ്ക്

  • March 7, 2020

വിശ്വാസ-പൈതൃകസംരക്ഷണത്തിൽ
ക്‌നാനായ വനിതകളുടെ പങ്ക് നിർണ്ണായകം: മാർ മാത്യു മൂലക്കാട്ട്

വിശ്വാസത്തിലും പൈതൃകത്തിലും അടിയുറച്ചു നിന്ന് ആത്മശ്വാസത്തോടെ തലമുറകൾ കൈമാറിയ മഹത്തായ മൂല്യങ്ങൾ വരുംതലമുറയ്ക്ക് കൈമാറുവാൻ ക്‌നാനായ വനിതകൾക്ക് നിർണ്ണായക പങ്കുവഹിക്കാൻ കഴിയുമെന്ന് അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യ മൂലക്കാട്ട്.

ലോകവനിതത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ റാന്നി സെന്റ് തെരേസാസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച വനിതാസംഗമവും ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണദിനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെയും പൈതൃകത്തെയും വികലമാക്കുവാനുള്ള പ്രേരണകളുണ്ടാകുമ്പോൾ ക്‌നാനായ സമുദായത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും നിലനിർത്തി അവയെ നേരിടുവാൻ ക്‌നാനായ വനിതകൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ് കുരിശുമ്മൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന ചാപ്ലെയിൻ ഫാ. ബോബി ചേരിയിൽ, കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പി.ജോയി, കെ.സി.വൈ.എൽ പ്രസിഡന്റ് അലൻ എബ്രാഹം കിഴക്കേതുണ്ടിയിൽ, മലങ്കര ഫൊറോന വൈസ്പ്രസിഡന്റ് ജെസ്സി ചെറുപറമ്പിൽ, ജോയിന്റ് സെക്രട്ടറി മേഴ്‌സി ജോൺ വെട്ടുകുഴിയിൽ എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകളെ ചടങ്ങിൽ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഫാ. നോബിൾ കല്ലൂർ നേതൃത്വം നൽകി. കെ.സി.ഡബ്ല്യു.എയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി അഞ്ഞൂറോളം വനിതകൾ സംഗമത്തിൽ പങ്കെടുത്തു