Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Jesus Youth Gets Pontifical Approval

Jesus Youth Gets Pontifical Approval

  • April 18, 2016
കേരളത്തില്‍ രൂപംകൊണ്ട കത്തോലിക്കാ അല്മായ മുന്നേറ്റമായ ജീസസ് യൂത്തിനെ അന്തര്‍ദേശീയ അല്മായ സംഘടനയായി വത്തിക്കാന്‍ അംഗീകരിച്ചു.
മേയ് 20നു രാവിലെ 11ന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ പ്രത്യേക അംഗീകാരപത്രം ജീസസ് യൂത്ത് നേതൃത്വത്തിനു കൈമാറും. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു അല്മായ മുന്നേറ്റത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.
ജീസസ് യൂത്ത് ഇപ്പോള്‍ അഞ്ചു ഭൂഖണ്ഡങ്ങളിലായി 35 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാര്‍ഥന, ദൈവവചനം, കൂദാശകള്‍, കൂട്ടായ്മ, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പക്ഷംചേരല്‍ തുടങ്ങിയ ആറു സ്ഥായീഘടകങ്ങളില്‍ ആഴപ്പെട്ടുകൊണ്ടുള്ള കരിസ്മാറ്റിക് അധ്യാത്മികതയാണു സംഘടന പിന്തുടരുന്നത്. എണ്‍പതുകളുടെ ആരംഭത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. ഏഷ്യയില്‍നിന്ന് ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ മുന്നേറ്റമാണ് ജീസസ് യൂത്ത്.
Source: SMCIM