Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Attack on Christians and Kerala Media

Attack on Christians and Kerala Media

  • December 28, 2019

ലോകരക്ഷനായ ഈശോയുടെ പിറവിത്തിരുനാളില്‍ നൈജീരിയായില്‍ നിഷ്‌കളങ്കരായ 11 ക്രൈസ്തവര്‍ ഇസ്ലാമിക ഭീകരരുടെ അതിക്രൂരമായ കൂട്ടക്കൊലയ്ക്കു ഇരയായി. ഈശോമിശിഹായിലുള്ള വിശ്വാസം മുറുകെപിടിച്ച ഇവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരിലാണ് കഴുത്തറത്തു കൊല്ലപ്പെട്ടത്. നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്ത് നടന്ന ഈ കൂട്ടക്കൊലെ നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗമായ ISWAP (Islamic State West Africa Province) ആയിരുന്നു. നൈജീരിയിയിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യവും കൂട്ടായ്മയും പ്രകടമാക്കേണ്ടത് സഭാശരീരത്തിന്റെ ഭാഗമെന്ന നിലയില്‍ ഒരോ ക്രൈസ്തവന്റെയും ദൗത്യമാണ്. ഞായറാഴ്ചയിലെ പരി. കൂര്‍ബാനയര്‍പ്പണത്തിലും തുടര്‍ന്നും പീഡിത സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. ഏകരക്ഷകനായ ഈശോമിശിഹായുടെ ശരീരമായ സഭയെ ഇല്ലായ്മ ചെയ്യാൻ അന്ധകാര ശക്തികള്‍ പലപ്പോഴും പരിശ്രമിച്ചിട്ടുണ്ട് . എന്നാല്‍, പീഡനങ്ങളുടെ നടുവിലും ക്രൈസ്തവവിശ്വാസം ശക്തിപ്പെടും എന്നതാണ് ദൈവപരിപാലന.

കേരള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ്
ലോകത്തിലെ പ്രസിദ്ധമായ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത വാര്‍ത്ത ദീപികയൊഴിച്ച് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം തമസ്‌കരിച്ചുവെന്നത് മാധ്യമലോകത്ത് സംഭവിച്ചിരിക്കുന്ന ധ്രുവീകരണത്തിന്റെ ലക്ഷണമാണ്. സഭയ്‌ക്കെതിരെയുള്ള വാര്‍ത്തകളെല്ലാം കണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ക്രൈസ്തവ കൂട്ടക്കൊല വാര്‍ത്തയല്ലാതായതിന് പിന്നില്‍ മാധ്യമ ലോകത്തില്‍ പിടിമുറുക്കിയ വര്‍ഗീയ അജന്‍ഡയാണ് എന്ന് സംശയിക്കപ്പെടുന്നു.