Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

IKYC 2K18– ITALIAN KNANAYA YUVAJANA CONVENTION

IKYC 2K18– ITALIAN KNANAYA YUVAJANA CONVENTION

  • May 15, 2018

ഇറ്റാലിയൻ യൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.

കത്തോലിക്കാ സഭയുടെ കേന്ദ്രമായ റോമിൽ മെയ് 12,13 തീയതികളിൽ ഇറ്റാലിയൻ യൂത്ത് കൺവെൻഷൻ നടന്നു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചാപ്ലെയിൻ ഫാ.പ്രിൻസ് മുളകുമറ്റത്തിൽ, ഫാ.റ്റിനേഷ് പിണർകയിൽ, ക്നാനായ ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡന്റ് തോമസ് കാവിൽ, റോമാ അസോസിയേഷൻ പ്രസിഡന്റ് ജോജി അച്ചേട്ട്, കെ.സി.വൈ.ൽ. ഡയറക്ടെഴ്സ് ഷിബു മത്തൂർ, ടെസ്സി വാക്കേൽ, കെ.സി.വൈ.ൽ. റോം പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ ക്യാമ്പ് കോർഡിനേറ്റർ സിജോ എന്നിവർ പ്രസംഗിച്ചു. കൺവെൻഷനോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടിയും മ്യൂസിക് നൈറ്റും നടത്തി. അതോടൊപ്പം തന്നെ വിവിധ ക്ലാസ്സുകളും പിതാവുമായുള്ള ‘zero hour’ ഉം സംഘടിപ്പിച്ചു. കോൺവെൻഷനോട് അനുബന്ധിച്ച് നടത്തിയ വിഷ്വാലീസ് ടാലെന്റ്റ് കോമ്പറ്റിഷനലിൽ K.C.Y.L Neericad ഒന്നാം സ്ഥാനവും K.C.Y.L Abu Dhabai രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൺവെൻഷനിൽ 78 കുട്ടികൾ പങ്കെടുത്തു.