Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Holy Week Reflections VI (H. Saturday)

Holy Week Reflections VI (H. Saturday)

  • April 10, 2014

“അങ്ങനെ, അവ൯റെ മരണത്തോടു നമ്മെ ഐI്യപ്പെടുത്തിയ ജ്ഞാനസ്നാനത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ഽകിസ്തു മരിച്ചതിനുശേഷം പിതാവി൯റെ മഹത്വത്തിൽ ഉയിർത്തെഴുന്നേäതുപോലെ, നാമും പുതിയ ജീവിതം നയിക്കേത്ഭതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്.” – റോമാ 6 : 4

വലിയ ശനി
നാടകങ്ങളിലും ചലച്ചിത്രങ്ങളിലുമൊക്കെ ക്ലൈമാക്‌സിന്‌ മുമ്പ്‌ ഒരു ഇടവേളയുണ്ട്‌. ആകാംക്ഷനിറഞ്ഞ ഒരു കാത്തിരിപ്പിനുള്ള സമയം. വലിയ ശനി ഇപ്രകാരമൊരു കാത്തരിപ്പുപോലയാണ്‌. മിശിഹായുടെ ഉയിര്‍പിലുള്ള പ്രത്യാശയുള്ളവര്‍ക്ക്‌ കാത്തിരിപ്പ്‌ വെറുതെയാവില്ല. ഇന്ന്‌ പ്രത്യാശയോടെയുള്ള കാത്തിരിപ്പിന്‌ ക്ഷമയില്ലായെന്നതാണ്‌ നമ്മെ വേട്ടയാടുന്ന ദുരന്തം. വിരല്‍തുമ്പോളം ലോകം ചെറുതായപ്പോള്‍ കാത്തിരിക്കാനുള്ള ക്ഷമയില്ലാതാവുന്നത്‌ സ്വോഭാവികം. പ്രാര്‍ത്ഥിക്കുമ്പോഴേ ഉത്തരം കിട്ടാനും, ആഗ്രഹിക്കുമ്പോഴേ കൈയ്യിലെത്താനും നാം കൊതിക്കും. ഇവിടെയാണ്‌ കാത്തിരിപ്പിന്റെ സൗന്ദര്യം വലിയ ശനി നമുക്ക്‌ മുമ്പിലവതരിപ്പിക്കുന്നത്‌. വിശ്വാസം ഹൃദയത്തില്‍ നിറച്ച്‌ പുത്രന്റെ ഉയര്‍പ്പിനെ പ്രത്യാശ യോടെ കാത്തിരുന്ന പരി. അമ്മയാണ്‌ ഇവിടെ നമുക്ക്‌ മാതൃക. അവള്‍ സഭയുടെ പ്രതീകമാകുന്നതും അങ്ങനെതന്നെ. പാപത്തിന്‌ മരിച്ച്‌ മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം നാം ഈ ദിവസം നടത്തുന്നതും അവനിലുള്ള പ്രത്യാശകൊണ്ടാണ്‌. സ്വര്‍ഗരാജ്യത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഭയില്‍ നാം അംഗമാകുന്നതും ഈ കാത്തിരിപ്പിനുള്ള വിശ്വാസമുള്ളതുകൊണ്ടാണ്‌.

പരി. അമ്മേ, വിശ്വസിക്കുന്ന ഒരു ഹൃദയവും കാത്തിരിക്കുന്നതിനുള്ള ക്ഷമയും ഞങ്ങള്‍ക്ക്‌ ലഭിക്കാന്‍ നീ പ്രാര്‍ത്ഥിക്കണമെ. അങ്ങനെ, പാപത്തിന്‌ മരിച്ച്‌ മിശിഹായില്‍ ഉയര്‍ക്കുവാനുള്ള ഭാഗ്യം ഞങ്ങള്‍ സ്വന്തമാക്കട്ടെ.

Prepared by Bro. Jithin Vallarkattil

ഓശാന ഞായര്‍:  ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്‌

തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന്‌ അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്‌

ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ 

ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ

പെസഹാവ്യാഴം: ഒറ്റിക്കൊടുത്തവന്റെയും തള്ളിപ്പറഞ്ഞവന്റെയും പക്കലേയ്‌ക്ക്‌ ദിവ്യകാരുണ്യമായി എഴുന്നുള്ളിവന്ന ഈശോ

ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്‌

വലിയ ശനി: പാപത്തിന്‌ മരിച്ച്‌ മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം

ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ്‌ പുഷ്‌പിക്കുന്ന സമയങ്ങളാണ്‌ ഈസ്റ്റര്‍