Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Guidelines for Vocation Promotion in Syro-Malabar Church

Guidelines for Vocation Promotion in Syro-Malabar Church

  • March 31, 2019

ദൈവവിളിയെക്കുറിച്ചുള്ള സഭാദര്‍ശനങ്ങള്‍, ദൗത്യം, വൈദിക, സമര്‍പ്പിത ജീവിതങ്ങളിലേക്കുള്ള പ്രവേശനത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍, ഇടവക വികാരി, ഇടവകയിലെ സന്യസ്തര്‍, വൊക്കേഷന്‍ ഡയറക്ടര്‍മാര്‍/പ്രമോട്ടര്‍മാര്‍, മെത്രാന്മാര്‍ എന്നിവരുടെ ചുമതലകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സീറോ മലബാര്‍ സഭ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷനാണു രൂപതകള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കുമായി വിദഗ്ധരുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും വെളിച്ചത്തില്‍ പുതിയ മാര്‍ഗരേഖ തയാറാക്കിയത്.

ദൈവവിളി പ്രോല്‍സാഹനം സുഗമമാക്കാന്‍

സീറോ മലബാര്‍ സഭയിലെ ദൈവവിളി പ്രോല്‍സാഹനത്തിനുവേണ്ടിയുളള മാര്‍ഗരേഖ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ദൈവവിളി പ്രോല്‍സാഹകര്‍ക്കുവേണ്ടിയുളള വാര്‍ഷിക സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. വിദഗ്ധമായ പഠനത്തിനും വിശകലത്തിനും ചര്‍ച്ചകള്‍ക്കും ശേഷം സീറോ മലബാര്‍ സഭയുടെ 27-ാമത്തെ മെത്രാന്‍ സിനഡ് അംഗീകരിച്ച ഈ മാര്‍ഗരേഖ ദൈവവിളി പ്രോല്‍സാഹനം സുഗമമാക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളുന്നതാണ്.

കൂട്ടുത്തരവാദിത്വം

ദൈവവിളി പ്രോല്‍സാഹനം സഭയിലെ വിശ്വാസികളുടെ മുഴുവന്‍ കൂട്ടുത്തരവാദിത്വമാണെന്നും, അതില്‍ മാതാപിതാക്കള്‍ക്കും വികാരിയച്ചന്മാര്‍ക്കും സന്യസ്തര്‍ക്കും വൊക്കേഷന്‍ പ്രൊമോട്ടേഴ്‌സിനും മെത്രാന്മാര്‍ക്കും പ്രത്യേക ഭാഗഭാഗിത്വവും ചുമതലയും ഉണ്ടെന്നും ഈ മാര്‍ഗരേഖ വ്യക്തമാക്കുന്നു. ദൈവവിളികള്‍ പ്രോല്‍സാഹിപ്പിക്കുന്നത് സഭ മുഴുവന്റെയും ശുശ്രൂഷകള്‍ കണക്കിലെടുത്തുകൊണ്ടാകണമെന്നും അതിനാല്‍ ഏതെങ്കിലും രൂപതയിലോ സന്യാസസമൂഹത്തിലോ ചേരാനുളള കുട്ടികളുടെ താല്‍പര്യത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കണമെന്നും, ഒരു രൂപതയിലോ സന്യാസസമൂഹത്തിലോ ചേരാനാഗ്രഹിക്കുന്നവരെ മറ്റു രൂപതയിലേക്കോ സന്യാസസമൂഹത്തിലേക്കോ നിര്‍ബന്ധപൂര്‍വം പറഞ്ഞുവിടുന്ന പ്രവണത ശ്ലാഘനീയമല്ലെന്നും ഈ മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്നു.

രൂപതാവൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഓരോ രൂപതയിലും വൊക്കേഷന്‍ ബ്യൂറോയും ഇടവകയില്‍ വൊക്കേഷന്‍ ടീമും രൂപീകരിക്കുന്നതിനുളള സിനഡിന്റെ തീരുമാനം ദൈവവിളി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ തദവസരത്തില്‍ അറിയിച്ചു.