Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

“Follow Christ who is alive” Mar Joseph Pandarasseril at Rajapuram

“Follow Christ who is alive” Mar Joseph Pandarasseril at Rajapuram

  • April 14, 2019

യുവാവായ മിശിഹായുടെ മാതൃക പിഞ്ചെന്ന് യുവജനങ്ങള്‍ രക്ഷയിലേയ്ക്ക് കടന്നുവരണമെന്ന് സീറോ മലബാര്‍ സഭ യുവജനകമ്മീഷന്‍ ചെയര്‍മാനും അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. രാജപുരം ഫൊറോനയില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ധ്യാനം എമ്മാവൂസ് 2 K 19  നയിക്കുകയായിരുന്നു അഭി. പിതാവ്.

എമ്മാവൂസിലേയ്ക്ക് യാത്ര തിരിച്ച ശിഷ്യരെ അനുധാവനം ചെയ്ത ഈശോമിശിഹാ ഇന്നും യുവജനങ്ങളോടൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. അവനെ കാണുവാനും കേള്‍ക്കുവാനും തക്ക ഒരുക്കവും നിശബ്ദതയും നമുക്കുണ്ടാവണം. ക്രിസ്തു ഇന്നും ജീവിക്കുന്നു . അവന്‍ സ്പര്‍ശിക്കുന്നതെല്ലാം യൗവനം വീണ്ടെടുക്കുന്നുവെന്ന് പരി. പിതാവ് 2019 മാര്‍ച്ച് 25 ന് യുവജനങ്ങള്‍ക്കായി പുറത്തിറക്കിയ Post Synodal Apostolic Exhortation “Christus vivit” (Christ is alive/ lives) സൂചിപ്പിക്കുന്നത് അതുകൊണ്ടാണ്. ഇന്നും ജീവിക്കുന്ന മിശിഹായെ കണ്ടുമുട്ടുവാനും പ്രത്യാശ വീണ്ടെടുക്കുവാനും യുവജനങ്ങള്‍ക്കായി നടത്തപ്പെടുന്ന ധ്യാനം ഇടയാകുമെന്ന് അഭി പണ്ടാരശ്ശേരില്‍ പിതാവ് സൂചിപ്പിച്ചു.

ഏപ്രില്‍ 14 ഓശാന ഞായറാഴ്ച ആരംഭിച്ച് മൂന്നു ദിവസങ്ങളായി നടത്തപ്പെടുന്ന യുവജനധ്യാനത്തിന് വിവിധ ഇടവകകളില്‍നിന്ന് 400 ലധികം പേര്‍ പങ്കെടുക്കുന്നു.