Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

ഞാന്‍a മടമ്പം ലൂര്‍ദ്‌ മാതാ ഇടവകാംഗമാണ്‌. തലശേരി അതിരൂപതയില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി എന്റെ വിവാഹം നിശ്ചയിച്ചു. വിവാഹം നടത്തണമെങ്കില്‍ തലശേരി അതിരൂപതയിലെ ശ്രീകണ്‌ഠപുരം പള്ളിയില്‍ ഇടവകചേരണമെന്ന്‌ അറിയുന്നു. എന്റെ വിവാഹം സഭാപരമായി നടത്തുന്നതിനുള്ള ക്രമങ്ങളെന്തൊക്കെയാണ്‌?

ഒരു വ്യക്തി കോട്ടയം അതിരൂപതയില്‍നിന്ന്‌ മാറി മറ്റൊരു രൂപതയില്‍ ചേരുന്നതിന്‌ അദ്ദേഹം ചേരാനാഗ്രഹിക്കുന്ന ഇടവകയിലെ വികാരിയച്ചന്റെ സമ്മതം വാങ്ങേണ്ടതാണ്‌. തുടര്‍ന്ന്‌ പ്രസ്‌തുത ആവശ്യത്തിനുള്ള അപേക്ഷ ആ വ്യക്തി സ്വന്തം സമ്മതത്തോടെ കൂരിയപേപ്പറില്‍ എഴുതി രൂപത കേന്ദ്രത്തില്‍ (ബറുമറിയം, കണ്ണൂര്‍) സമര്‍പിക്കണം. അതില്‍ നിലവിലെ വികാരിയച്ചന്റെ എഴുത്തും സീലുമുണ്ടാവേണ്ടതാണ്‌. അതിരൂപത കേന്ദ്രത്തില്‍ നിന്ന്‌ ഇടവക മാറ്റത്തിന്‌ ലഭിക്കുന്ന അനുമതിപത്രം നിലവിലെ വികാരിയച്ചനു നല്‍കുമ്പോള്‍ അദ്ദേഹം പ്രസ്‌തുത വ്യക്തിയ്‌ക്ക്‌ അയാള്‍ മാറേണ്ട ഇടവകയിലേയ്‌ക്കുള്ള എഴുത്തും മാമ്മോദീസ കുറിയും മറ്റു രേഖകളും നല്‍കും. പ്രസ്‌തുത രേഖകള്‍ പുതിയ ഇടവകയിലെ വികാരിയച്ചന്‍ ആ ഇടവക രജിസ്റ്ററില്‍ ചേര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ പുതിയ ഇടവകയില്‍ അംഗത്വം ലഭിക്കുന്നു. തുടര്‍ന്ന്‌ സഭാപരമായി നടത്തുന്ന വിവാഹക്രമമനുസരിച്ച്‌ കൂദാശ പരികര്‍മം ചെയ്യപ്പെടുന്നു.

Posted in: General