Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

FAQs

General (3)

ഞാന്‍ പയസ്‌ മൗണ്ട്‌ ഇടവകാതിര്‍ത്തിയില്‍ താമസിക്കുന്ന ഉഴവൂര്‍ ഇടവകാംഗമാണ്‌. പയസ്‌ മൗണ്ട്‌ ഇടവകയില്‍ ചേരാതെ ഇപ്രകാരം ഉഴവൂരില്‍ തുടരാന്‍ പരേതനായ എന്റെ പിതാവിന്‌ കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ രൂപതയില്‍നിന്ന്‌ അനുമതി ലഭിച്ചിട്ടുള്ളതാണ്‌. എന്നാല്‍, ഇപ്പോള്‍ ഞാന്‍ പയസ്‌ മൗണ്ട്‌ ഇടവയില്‍ ചേരണമെന്ന്‌ നിര്‍ദേശം വന്നതായി അറിയുന്നു. ഇത്‌ എന്തുകൊണ്ടാണ്‌?

ഇടവകകളെയും അവയുടെ അതിര്‍ത്തികളെയും സംബന്ധിച്ച്‌ സഭയ്‌ക്ക്‌ പൊതുവായ നിയമങ്ങളുണ്ട്‌. ഓരോ പ്രദേശത്തും വസിക്കുന്നവരുടെ ആത്മീയ ഉന്നമനത്തിനും നന്മയ്‌ക്കുംവേണ്ടിയാണ്‌ പ്രസ്‌തുത നിയമങ്ങള്‍. ഓരോ ഇടവകയ്‌ക്കും രൂപത അതിര്‍ത്തി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്‌. ആ പ്രദേശത്ത്‌ വസിക്കുന്നവര്‍ അവിടെ നിശ്ചയിച്ചു നല്‍കിയിട്ടുള്ള ഇടവകയിലാണ്‌ വരേണ്ടത്‌. എന്നാല്‍ ഏതെങ്കിലും ഇടവക വിവിധ കാരണങ്ങളാല്‍ വിഭജിക്കുകയോ, വികസിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാതൃ ഇടവകയോട്‌ വൈകാരിക ബന്ധം പുലര്‍ത്തുന്ന വ്യക്തികളോ കുടുംബങ്ങളോ ഉണ്ടാകാറുണ്ട്‌. അങ്ങനെയുള്ളവര്‍ക്ക്‌ ഒരു നിശ്ചിത കാലത്തേയ്‌ക്ക്‌ മാതൃ ഇടവകയില്‍ തുടരാന്‍ രൂപതയില്‍ നിന്ന്‌ അനുമതി നല്‍കാറുണ്ട്‌. അത്‌ നിശ്ചിത വ്യക്തികള്‍ക്ക്‌ നിശ്ചിത കാലത്തേയ്‌ക്ക്‌ മാത്രം നല്‍കിയിട്ടുള്ളതാണ്‌. പറഞ്ഞിരിക്കുന്ന നിബന്ധനകളുടെയൊ സമയത്തിന്റെയൊ പരിധി കഴിഞ്ഞാല്‍ പിന്നെ ആ ആനുകൂല്യം നിലനില്‍കുന്നതല്ല. നിശ്ചിത കാലത്തിന്‌ ശേഷം ആര്‍ക്കെങ്കിലും പ്രസ്‌തുത ആനുകൂല്യം ആവശ്യമെങ്കില്‍ കൂരിയായെ സമീപിക്കേണ്ടതാണ്‌.

ഞാന്‍a മടമ്പം ലൂര്‍ദ്‌ മാതാ ഇടവകാംഗമാണ്‌. തലശേരി അതിരൂപതയില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി എന്റെ വിവാഹം നിശ്ചയിച്ചു. വിവാഹം നടത്തണമെങ്കില്‍ തലശേരി അതിരൂപതയിലെ ശ്രീകണ്‌ഠപുരം പള്ളിയില്‍ ഇടവകചേരണമെന്ന്‌ അറിയുന്നു. എന്റെ വിവാഹം സഭാപരമായി നടത്തുന്നതിനുള്ള ക്രമങ്ങളെന്തൊക്കെയാണ്‌?

ഒരു വ്യക്തി കോട്ടയം അതിരൂപതയില്‍നിന്ന്‌ മാറി മറ്റൊരു രൂപതയില്‍ ചേരുന്നതിന്‌ അദ്ദേഹം ചേരാനാഗ്രഹിക്കുന്ന ഇടവകയിലെ വികാരിയച്ചന്റെ സമ്മതം വാങ്ങേണ്ടതാണ്‌. തുടര്‍ന്ന്‌ പ്രസ്‌തുത ആവശ്യത്തിനുള്ള അപേക്ഷ ആ വ്യക്തി സ്വന്തം സമ്മതത്തോടെ കൂരിയപേപ്പറില്‍ എഴുതി രൂപത കേന്ദ്രത്തില്‍ (ബറുമറിയം, കണ്ണൂര്‍) സമര്‍പിക്കണം. അതില്‍ നിലവിലെ വികാരിയച്ചന്റെ എഴുത്തും സീലുമുണ്ടാവേണ്ടതാണ്‌. അതിരൂപത കേന്ദ്രത്തില്‍ നിന്ന്‌ ഇടവക മാറ്റത്തിന്‌ ലഭിക്കുന്ന അനുമതിപത്രം നിലവിലെ വികാരിയച്ചനു നല്‍കുമ്പോള്‍ അദ്ദേഹം പ്രസ്‌തുത വ്യക്തിയ്‌ക്ക്‌ അയാള്‍ മാറേണ്ട ഇടവകയിലേയ്‌ക്കുള്ള എഴുത്തും മാമ്മോദീസ കുറിയും മറ്റു രേഖകളും നല്‍കും. പ്രസ്‌തുത രേഖകള്‍ പുതിയ ഇടവകയിലെ വികാരിയച്ചന്‍ ആ ഇടവക രജിസ്റ്ററില്‍ ചേര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ പുതിയ ഇടവകയില്‍ അംഗത്വം ലഭിക്കുന്നു. തുടര്‍ന്ന്‌ സഭാപരമായി നടത്തുന്ന വിവാഹക്രമമനുസരിച്ച്‌ കൂദാശ പരികര്‍മം ചെയ്യപ്പെടുന്നു.

ഞാന്‍ നെറ്റ്‌ പരീക്ഷയ്‌ക്ക്‌ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ്‌. അതിരൂപതയിലെ ഏതെങ്കിലും കോളേജുകളില്‍ ജോലി സാധ്യതകളുണ്ടൊ?

രൂപതയിലെ വിവിധ കോളേജുകളില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വരുന്ന ഒഴിവുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്‌. ബി സി എം കോളേജിലെ ലിസ്റ്റ്‌ അതിരൂപത വെബ്‌സൈറ്റില്‍ നിന്ന്‌ ലഭ്യമാണ്‌. മറ്റു കോളേജുകളിലെ ലിസ്റ്റും ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. അവയില്‍നിന്ന്‌ താങ്കളുടെ വിഷയത്തിന്‌ ഒഴിവ്‌ വരുന്നുണ്ടോയെന്ന്‌ മനസിലാക്കാവുന്നതാണ്‌.

CHRISTMAS MESSAGE
PGlmcmFtZSB3aWR0aD0iMTAwJSIgaGVpZ2h0PSIxMDAlIiBzcmM9Imh0dHBzOi8vd3d3LnlvdXR1YmUuY29tL2VtYmVkL20yRTNmLWh5SDRnP3JlbD0wJmNvbnRyb2xzPTAmc2hvd2luZm89MCIgZnJhbWVib3JkZXI9IjAiIGFsbG93ZnVsbHNjcmVlbj48L2lmcmFtZT4=
All rights reserved © Archeparchy of Kottayam, 2016