Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Eucharistic Adoration on March 27, 2020 in the Archdiocese of Kottayam

Eucharistic Adoration on March 27, 2020 in the Archdiocese of Kottayam

  • March 26, 2020

Covid 19 ന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 27 വെള്ളി രാത്രി 10.30 ന് പരിശുദ്ധ പിതാവിനോട് ചേർന്ന് ദിവ്യകാരുണ്യ ആരാധന നടത്താൻ ലോകം മുഴുവൻ ഒരുങ്ങുകയാണല്ലോ. കെസിബിസി അന്നേ ദിവസം ഉപവാസ ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ ദിനം കൂടുതൽ അര്ഥവത്താക്കാൻ നമ്മുടെ അതിരൂപതാ സ്ഥാപനങ്ങളും, സമൂഹങ്ങളും, ഇടവക വികാരിമാരും, കുടുംബങ്ങളും  ഒന്നുചേർന്ന്  12 മണിക്കൂർ പ്രാർത്ഥന നടത്താൻ അതിരൂപതാ കരിസ്മാറ്റിക് കമ്മീഷൻ ആഗ്രഹിക്കുന്നു. അതിനായി ഒരു സമയക്രമം തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും സഹകരിച്ചാൽ ഈ ദിനാചരണം കൂടുതൽ അനുഗ്രഹപ്രദമാക്കാം.

1.ഓരോ മണിക്കൂറിലും നിശ്ചിത സ്ഥാപനങ്ങളിൽ ഒരാൾ എങ്കിലും ദിവ്യ കാരുണ്യ സന്നിധിയിൽ പ്രാർത്ഥിച്ചു  ഈ കണ്ണി പൂർത്തിയാക്കാം.

2.ഓരോ ഫൊറോനകൾക്കും നിശ്ചയിച്ചിരിക്കുന്ന മണിക്കൂറിലോ, സൗകര്യപ്രദമായ ഏതെങ്കിലും മണിക്കൂറിലോ വികാരി അച്ചന്മാർക്കും പങ്കുചേരാമല്ലോ. ഇക്കാര്യം ഇടവക ഗ്രൂപ്പിൽ അറിയിച്ചാൽ കുടുംബങ്ങൾക്കും ആത്മീയമായി പങ്കു ചേരുവാൻ സാധിക്കും.

3. ഓരോ സമൂഹത്തിനും നൽകപ്പെടുന്ന മണിക്കൂറിൽ അവരുടെ എല്ലാ ഭവനങ്ങളിലും ഒരേ സമയം പ്രാർത്ഥന  നടത്തുന്നത് ഉചിതമായിരിക്കും.

4. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ആരാധനാ സമയം.

5. നിശ്ചിത സമയത്തു യാമ പ്രാർത്ഥന/ജപമാല,  കരുണ കൊന്ത,  സങ്കീർത്തനങ്ങൾ (especially സങ്കീ 23, 34, 57, 91 etc.) Way of the Cross, എന്നിവ  ഉൾക്കൊള്ളിക്കാൻ സാധിച്ചാൽ പ്രാർത്ഥന സജീവമാക്കാം.

സമയക്രമം

10 am-11 am:            OSH, Chunkom Forane.

11 am -12:         OSB, Kidangur Forane.

12-01 pm:          MSP, Kaipuzha Forane.

01 pm-02 pm:         Thuvanisa, Kaduthuruthy Forane.

02 pm-03pm:           Kottayam Bp’s House + Sreepuram, Edakat Forane.

03 pm-04 pm:           SVM, Malankara & Bangalor Foranes

04 pm-05 pm:           SJC, Padamugam Forane.

05 pm-06 pm:          Caritas Secular Institute, Piravom & Changaleri Foranes

06 pm-07 pm:           LDSJG,  Madampam Forane.

07 pm-08 pm:           Diocesan Minor Seminary, Uzhavoor Forane

08 pm-09 pm:           Kallar Ashram,  Rajapuram Forane.

09 pm-10 pm:           Chaithanya, Caritas Hospital, Perikkalloor Forane.

10 pm-                 Common Time

ഓരോ സ്ഥാപനത്തിനും ഫൊറോനയ്ക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തും Common time ലും കൊറോണ ബാധിത രാജ്യങ്ങളെയും അവിടെ ശുശ്രൂഷ ചെയ്യുന്നവരെയും വൈദികരെയും സമർപ്പിതരെയും ജനം മുഴുവനെയും ഓർക്കാം; പ്രത്യേകിച്ച്, ഇറ്റലി, സ്പെയിൻ, യു. കെ. , യു എസ് എ എന്നിവിടങ്ങളിലുള്ളവരെ.

വിദേശ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന കോട്ടയം അതിരൂപതയിൽ നിന്നുള്ള സമർപിതർ അവർക്ക് അനുയോജ്യമായ സമയത്ത് ദിവ്യകാരുണ്യ ആരാധന നടത്തി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുവാൻ ശ്രമിക്കുമല്ലോ.

മാർച്ച് 27 അനുഗ്രഹത്തിൻ്റെ ദിവസമാക്കാൻ നമുക്ക് ശ്രമിക്കാം. പരി. പിതാവിനോട് ചേർന്ന് പ്രാർത്ഥിക്കാം.

ഫാ. ജിബിൽ കുഴിവേലിൽ
കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ