Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Archdiocesan Day Celebration at Thuvanisa 2019

Archdiocesan Day Celebration at Thuvanisa 2019

  • August 31, 2019

1911 ആഗസ്റ്റ് 29 ന് ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി വി. പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗര്‍ക്കു മാത്രമായി സ്ഥാപിച്ച കോട്ടയം വികാരിയാത്ത്, 1923 ഡിസംബര്‍ 21-ാം തീയതി രൂപതയായും 2005 മെയ് 9 ന് അതിരൂപതയായും ഉയര്‍ത്തപ്പെട്ടു.
ശതാബ്ദി ആഘോഷിച്ച അതിരൂപതയുടെ പ്രേഷിതചരിത്രവഴിയിലെ സുപ്രധാന നാഴികക്കല്ലുകളാണ് സീറോ മലങ്കരസഭാ പുനരൈക്യവും സംഘടിത മലബാര്‍ കുടിയേറ്റവും. കോട്ടയം വികാരിയാത്ത് അദ്ധ്യക്ഷനായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ അശ്രാന്തപരിശ്രമഫലമായി അന്ത്യോക്യന്‍ ആരാധനാക്രമം പാലിച്ചുകൊണ്ടുതന്നെ കത്തോലിക്കാസഭയിലേക്ക് പുനരൈക്യപ്പെടുന്നതിന് 1921 മെയ് 5-ാം തീയതിയിലെ കല്പനവഴി പരിശുദ്ധ സിംഹാസനം യാക്കോബായസഭാംഗങ്ങളെ അനുവദിച്ചതിന്റെ ഫലമായാണ് സീറോ മലങ്കരസഭ രൂപം കൊണ്ടത്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദിയിലേയ്ക്ക് നാം നീങ്ങുകയാണ്…

ക്‌നാനായ സമുദായത്തിന്റെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും സമുദായ ശാക്തീകരണത്തിനും കരുത്തുപകരാനായി 16 അജപാലന കമ്മീഷനുകളാണ് ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കേന്ദ്രമായി അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്നത്.

2018 മെയ് മാസത്തില്‍ ഓരോ ഇടവകയിലെയും നിലവിലുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ ശുശ്രൂഷ ഫലപ്രദമാക്കുവാന്‍ ഫൊറോനതലത്തില്‍ നടത്തിയ പരിശീലനത്തെ തുടര്‍ന്ന് ഓരോ ഇടവകയിലും കൂടാരയോഗങ്ങളിലും പാസ്റ്ററല്‍ കൗണ്‍സിലിലും ചര്‍ച്ച ചെയ്ത് 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ രൂപം നല്‍കുകയുണ്ടായി.

please listen to the video