Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Christians are Children of God – Catechism Commission anniversary of Kottayam

Christians are Children of God – Catechism Commission anniversary of Kottayam

കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാർഷികാഘോഷങ്ങൾ 2018 ജൂലൈ 1-ാം തീയതി കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ചു. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു. സമ്മേളനത്തിൽ വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ഫാ. മാത്യു കൊച്ചാദംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി സി. ഇസബെല്ല എസ്.ജെ.സി അതിരൂപതയിലെയും ഇടവകയിലെയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ വിശ്വാസപരിശീല കമ്മീഷനംഗങ്ങളായ മാത്യൂസ് ജെറി മുല്ലൂർ സ്വാഗതവും ടോം കരികുളം നന്ദിയും അറിയിച്ചു. പ്ലസ് ടു സർട്ടിഫിക്കറ്റ് പരീക്ഷയിലും സൺഡേ സ്‌കൂൾ കാറ്റിക്കിസം, റെഗുലർ സ്‌കൂൾ കാറ്റിക്കിസം മോറൽ സയൻസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നൽകി.

രക്ഷയുടെ മാർഗത്തിലേയക്ക് പ്രവേശിക്കണമെങ്കിൽ ആത്മ രക്ഷയക്കായി ആത്മർത്ഥമായി പ്രയത്‌നിക്കണമെന്ന് പരി. കുർബാന മദ്ധ്യേ പിതാവ് സൂചിപ്പിച്ചു. ലോകത്തിന്റെ മാർഗങ്ങളും വഴിയും വിശാലമാകുന്നതിനാൽ അതിലേയക്കുള്ള ആകർഷണങ്ങൾ നമ്മെ സ്വാധീനിക്കും. വിശ്വാസ പരിശീലകർ ലോകത്തിന്റെയും നാശത്തിന്റയും വഴിയിൽ പെട്ടു പോകുന്നവർക്ക് രക്ഷയുടെ നേർവഴികാട്ടുന്നവരാണെന്ന് അഭി പിതാവ് ഓർമിപ്പിച്ചു.

വിശ്വാസ പരിശീലകർക്കുള്ള ക്ലാസ് ബ്ര. മാരിയോ ജോസഫ് നയിച്ചു. ലോകത്തിലുള്ള മറ്റുള്ളവരെപ്പോലല്ല ക്രൈസ്തവർ. അവർ നിത്യജിവൻ അവകാശമാക്കാൻ വിളിക്കപ്പെട്ട ദൈവമക്കളാണ്. ക്യാറ്റക്കിസം ഒരു വൃക്ഷമായി കാണണം. ആദ്യ വർഷങ്ങളിൽ പഠിക്കുന്നതിന്റെ തുടർച്ചയും ആഴപ്പെടലുമാണ് മറ്റു ക്ലാസുകളിലേത് എന്ന നിലയിൽ ബന്ധമുണ്ടാവണമെന്നും ഇപ്രകാരം വിശ്വാസത്തിൽ ആഴപ്പെട്ട് നമ്മുടെ വിശ്വാസത്തിന്റെ അനന്യത മനസിലാക്കാൻ നമുക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ യു കെ സ്റ്റീഫൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ഷേർളി സൈമൺ ചെമ്മാന്തറ നന്ദി അറിയിക്കുകയും ചെയ്തു.

2017-2018 വർഷത്തെ മികച്ച സൺഡേസ്‌കൂളുകളായി പെരിക്കല്ലൂർ സെന്റ് തോമസ് സൺഡേ സ്‌കൂൾ, കരിപ്പാടം സെന്റ് തോമസ് സൺഡേ സ്‌കൂൾ, പിറവം ഹോളി കിംഗ്‌സ് സൺഡേ സ്‌കൂൾ എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ ഇടവകകളിൽ നിന്നായി 658 പേർ പങ്കെടുത്തു.