Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Chaithanya Mash room Club

Chaithanya Mash room Club

  • April 18, 2016

കൂണ്‍ കര്‍ഷകരുടെ കൂട്ടായ്‌മയ്‌ക്ക്‌ വഴിയൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഷ്‌റൂം ക്ലബ്ബ്‌ ആരംഭിച്ചു. ചൈതന്യ മഷ്‌റൂം ക്ലബ്ബ്‌ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന കൂണ്‍ കര്‍ഷക കൂട്ടായ്‌മയുടെ ഉദ്‌ഘാടനം നബാര്‍ഡ്‌ കോട്ടയം ഡിസ്‌ട്രിക്‌റ്റ്‌ ഡവലപ്പ്‌മെന്റ്‌ മാനേജര്‍ ഷാജി സക്കറിയ നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. ബിന്‍സ്‌ ചേത്തലില്‍, മഷ്‌റൂം ക്ലബ്ബ്‌ ഭാരവാഹികളായ പി.പി പുന്നൂസ്‌, സെബി സി. ജേക്കബ്‌, മോഹനകുമാര്‍ പി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു. കൂണ്‍ കൃഷിയ്‌ക്കും കൂണ്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നതോടൊപ്പം കൂണ്‍ ഉല്‍പ്പനങ്ങള്‍ക്ക്‌ വിപണിയും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മഷ്‌റൂം ക്ലബ്ബ്‌ രൂപീകരിച്ചിരിക്കുന്നത്‌. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ `കൂണ്‍ ഉല്‌പ്പാദനവും സാധ്യതകളും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും നടത്തപ്പെട്ടു. അമ്പതോളം കൂണ്‍ കര്‍ഷകര്‍ പങ്കെടുത്തു.