Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Chaithanya Commissions inauguration

കോട്ടയം അതിരൂപതാ അജപാലന കമ്മീഷനുകളുടെ സംയുക്ത യോഗം സംഘടിപ്പിച്ചു

Chaithanya Commissions inauguration

  • June 8, 2019

കോട്ടയം: കോട്ടയം അതിരൂപതയിലെ അജപാലന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി രൂപം നൽകിയിരിക്കുന്ന വിവിധ അജപാലന കമ്മീഷനുകളുടെ സംയുക്ത യോഗം സംഘടിപ്പിച്ചു. അതിരൂപതാ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച യോഗം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചൈതന്യ കമ്മീഷൻസ് കോർഡിനേറ്റർ ഫാ. മാത്യു കൊച്ചാദംപള്ളിൽ വിഷയാവതരണം നടത്തി. ഓരോ കമ്മീഷനും കമ്മീഷൻ ചെയർമാൻമാരുടെ അദ്ധ്യക്ഷതയിൽ പ്രത്യേകം യോഗം ചേർന്ന് കമ്മീഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ട വിവിധ അജപാലന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കി. അതിരൂപതയിൽ പ്രവർത്തിക്കുന്ന പതിനാറ് കമ്മീഷനുകളുടെ ചെയർമാൻമാരും അംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.