Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

KCC Encouraging Blood donation during Covid times

KCC Encouraging Blood donation during Covid times

  • June 15, 2020

ജൂൺ 14- ലോകരക്തദാന ദിനം
കൊറോണ പശ്ചാത്തലത്തിൽ രക്തദാന പ്രചോദന സന്ദേശവുമായി
ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്
കോട്ടയം: മനുഷ്യ ജീവൻ ദൈവികദാനമാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ രക്തം പങ്കുവച്ചു നൽകാൻ മനുഷ്യന് കഴിയും. അത്യാവശ്യഘട്ടത്തിൽ രക്തം ലഭിക്കാതെ വരുന്നതിനാൽ പൊലിയുന്ന മനുഷ്യജീവനുകൾ നിരവധിയാണ്.  അതുകൊണ്ടുതന്നെയാണ് രക്തദാനത്തെ മഹാദാനമായും ജീവദാനമായും വാഴ്ത്തുന്നത്. അത്യാഹിതങ്ങളിലും രോഗാവസ്ഥയിലും ജീവനുവേണ്ടി ദാഹിക്കുന്ന മനുഷ്യർക്ക് നൽകാവുന്ന  വലിയ കരുതലാണ് രക്തദാനം. കോവിഡ് 19 ന്റെ വ്യാപനം രക്തദാനത്തിനുള്ള പൊതുതാല്പര്യത്തെ കുറയ്ക്കുകയും രക്തലഭ്യതയെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹമനുഷ്യരോടുളള കരുതലിന്റെയും മനുഷ്യത്വപരമായ സേവനത്തിന്റെയും അനിവാര്യത തിരിച്ചറിഞ്ഞ് രക്തദാനത്തിന് പ്രചോദനവും പ്രോത്സാഹനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്.
ലോകരക്തദാന ദിനത്തിനു മുന്നോടിയായി  കേരളത്തിലെ 148 കെ.സി.സി യൂണിറ്റുകളിൽ നിന്നുമായി രക്തം ദാനം ചെയ്യാൻ തയ്യാറുള്ള പതിനായിരം പേരുടെ ലിസ്റ്റ് സമാഹരിക്കാനാണ് കെ.സി.സി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ നാലായിരം പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തി രക്തദാന ഡയറ്കടറി തയ്യാറാക്കിക്കഴിഞ്ഞു. പ്രസ്തുത ഡയറക്ടറി ഓൺലൈനിൽ ലഭ്യമാക്കുന്നതുവഴി അത്യാവശ്യഘട്ടങ്ങളിൽ രക്തം അനിവാര്യമായ ഏതൊരാൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. രക്തദാന  ഡയറക്ടറിയുടെ പ്രകാശന കർമ്മം കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഐ.എ.എസിന്റെ സാന്നിദ്ധ്യത്തിൽ ബി.സി.എം കോളേജ് ക്യാമ്പസിൽ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി ബിനോയ് ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.
കൂടാതെ,  രക്തദാന സന്ദേശം ഓരോ പ്രദേശത്തും സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദിവസം ഒരു  കെ.സി.സി അംഗം വീതം രക്തം ദാനം നൽകുന്ന ‘വൺ ഡോണർ എ ഡേ’  പദ്ധതിക്കും തുടക്കമായി. കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഐ.എ.എസ്  പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായുള്ള കെ.സി.സി യൂണിറ്റുകളിലെ അംഗങ്ങൾ എല്ലാദിവസവും രക്തം ദാനം ചെയ്യുന്നതുവഴി എല്ലാവിഭാഗം ജനങ്ങളിലും രക്തദാനത്തിന്റെ സന്ദേശം എത്തിച്ചു നൽകുവാനും കൂടുതൽ പേരെ രക്തദാനത്തിലേക്ക് ആകർഷിക്കുവാനും കെ.സി.സി ലക്ഷ്യമിടുന്നു. കെ.സി.സിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്‌നാനായ ഹെൽപ്പ് ഡെസ്‌ക്ക് വഴി അത്യാവശ്യഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് രക്തം ലഭ്യമാക്കാനും രക്തദാന ഡയറക്ടറി വിപുലീകരിക്കാനും വൺ ഡോണർ എ പദ്ധതിയുടെ കോർഡിനേഷനും നിർവ്വഹിക്കപ്പെടും.
രക്തദാനഡയറക്ടറിയുടെയും ‘വൺ ഡോണർ എ ഡേ’  പദ്ധതിയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് കെ. സി.സി ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ 14 പേർ രക്തം ദാനം ചെയ്തു. കോട്ടയം ജനറൽ ആശുപത്രി രക്തബാങ്ക് മേധാവി ഡോ. സപ്നയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളാണ് രക്തം ശേഖരിച്ചത്. സ്റ്റീഫൻ കുന്നുംപുറത്ത്  ടോം മാത്യു, എബ്രാഹം ടി.സി, അലൻ എബ്രാഹം, സാബിൻ സൈമൺ, ബിനോയി ഇടയാടിയില്, ജേക്കബ്ബ് കുരുവിള, ജെയ്‌സൺ എബ്രാഹം, ഷിബിൻ ഷാജി, തോമസുകുട്ടി മാത്യു, ജിതിൻ മാത്യു, ഷോണി ജേക്കബ്ബ്, നിഥിൻ റെജി തുടങ്ങിയവരാണ് ആദ്യദിനത്തിൽ രക്തം ദാനം ചെയ്തത്

See the Videos in YouTube

https://youtu.be/9aksSQcg0H0