Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Bible-Theology Course for Laity at Chaithanya Pastoral Centre

Bible-Theology Course for Laity at Chaithanya Pastoral Centre

  • July 20, 2019

കോട്ടയം അതിരൂപത ചൈതന്യാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അല്മായര്‍ക്ക് വേണ്ടി ബൈബിള്‍ -ദൈവശാസ്ത്ര കോഴ്‌സുകള്‍ 2019 ഓഗസ്റ്റ് മാസം മൂന്നാമത്തെ ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നു.

പ്രസ്തുത കോഴ്‌സുകള്‍ മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളില്‍ വൈകിട്ട് 3.30 ന് ആരംഭിച്ച് 7.30 മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം വടവാതൂര്‍ സെമിനാരിയുടെ അധ്യാപന വിഭാഗമായ പൗരസ്ത്യവിദ്യാപീഠത്തിന്റെ അഫീലിയേഷനുള്ള ഈ കോഴ്‌സുകള്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് നടത്തപ്പെടുക.

കോഴ്‌സിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമായും ബൈബിള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഒരു വര്‍ഷം നീണ്ടുനില്‍കുന്ന ഈ കോഴ്‌സിന് ദിവസം 4 മണിക്കൂര്‍ നീളുന്ന 20 ക്ലാസ്സുകളാണുള്ളത്. ദൈശാസ്ത്ര വിഷയങ്ങളുടെ സമഗ്രപഠനം ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം (രണ്ടാം വര്‍ഷം 20 ക്ലാസ്സുകള്‍). കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഡിപ്ലോമ കരസ്ഥമാക്കാവുന്നതാണ്. നമ്മുടെ അതിരൂപതയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും പ്രമുഖ ബൈബിള്‍ – ദൈശാസ്തപണ്ഡിതരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും കോഴ്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

കോഴ്‌സ് ഫീസ് ഒരു വര്‍ഷത്തേക്ക് 2000 രൂപയാണ്. കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ താഴെകൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. http://kottayamad.org/catechism/registration-form-for-bible-course/

Please note
സ്ഥലം : ചൈതന്യ പാസ്റ്ററല്‍ സെന്റര്‍
ദിവസങ്ങള്‍ : എല്ലാ മാസവും ഒന്നും മൂന്നും ഞായറാഴ്ചകളില്‍
സമയം : 3 PM – 7.30 PM
വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു
പ്രായപരിധി : 18-60 വയസ്
കോഴ്‌സ് ഫീസ് : 2000/- (ഒരു വര്‍ഷത്തേയ്ക്ക്)

N.B.: പണമടയ്ക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ബഹു. വികാരി അച്ചന്റെ ശുപാര്‍ശ പ്രകാരം ഫീസ് ഇളവ് നല്‍കുന്നതാണ്.