Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Be Holy Following Christ is our Primary Goal: Mar Moolakkatt

Be Holy Following Christ is our Primary Goal: Mar Moolakkatt

  • December 21, 2019

വിശുദ്ധരാകുകയെന്നത് പരമ പ്രധാനം: മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത

വിശുദ്ധരാകുകയെന്നതാണ് ഓരോ ക്രൈസ്തവന്റെയും പരമ പ്രധാനമായ ലക്ഷ്യമെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. അതിരുപതയിലെ കോട്ടയം റീജിയണിലെ വിശ്വാസപരിശീലന പ്രധാനാധ്യാപകരുടെ സംഗമം ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ ഡിസംബര്‍ 21 ശനിയാഴ്ച (2019) ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിതാവ്. വിശുദ്ധിയുടെ വഴിയെ ചരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്കു മാര്‍ഗ്ഗദീപമാകുന്നവരാണ് വിശ്വാസപരിശീലകര്‍. അതുകൊണ്ടുതന്നെ അവരുടെ ശുശ്രൂഷ ഈ ലോകത്തുമാത്രമല്ല വരാനിരിക്കുന്ന ലോകത്തും വിലമതിക്കുന്നതാണ്.

പ്രേഷിത വര്‍ഷവും വിശ്വാസ കൈമാറ്റവും
കെസിബിസി 2020 മാണ്ട് പ്രേഷിത വര്‍ഷമായി ആചരിക്കുകയാണ്. ദൈവവചനത്തിന്റെ ചൈതന്യത്തില്‍ ജീവിതം ക്രമപ്പെടുത്തുവാനും വിശുദ്ധിയുടെ വഴിയില്‍ ചരിക്കുവാനും പ്രേഷിത വര്‍ഷാചരണത്തിന്റെ ചൈതന്യം ഏവരെയും ബലപ്പെടുത്തണം. അതിനാല്‍ കുഞ്ഞുങ്ങളുടെ മനസില്‍ വിശ്വാസം ദീപം ജ്വലിപ്പിക്കാന്‍ നമുക്ക് കഴിയണം. ദൈവം മനുഷ്യന്റെ കൈവിടാതെ കൂടെ നടക്കുന്നുവെന്ന അനുഭവം അവര്‍ക്കുണ്ടാകണം. ആ അനുഭവമാണല്ലോ ക്രിസ്തുമസ് – ഇമ്മാനുവേല്‍ അനുഭവം.

സുവിശേഷ പ്രഘോഷണവും വിശ്വാസ കൈമാറ്റവും ഒരു ദൈവവിളിയാണ് – Being a Faith animator is a God-given opportunity. അഭിമാനത്തോടെയും തീഷ്ണതയോടെയും ഈ ദൗത്യം നമുക്ക് നിര്‍വഹിക്കാം. ബൗദ്ധികമായ കഴിവുകളല്ല നിര്‍മലമായ ജീവിതസാക്ഷ്യമാണ് കുഞ്ഞുങ്ങള്‍ക്ക് നാം നല്‍കുന്ന പാഠപുസ്തകം. ദൈവത്തിന് വേണ്ടി വിശ്വാസ കൈമാറ്റമെന്ന ഉന്നതമായ ദൗത്യം നിര്‍വഹിക്കുന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും അഭി. പിതാവ് അറിയിച്ചു. വിശ്വാസ പരിശീലന പദ്ധതിയുടെ ഭാഗമായി 5,6,7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗം കളി വിശ്വാസപരിശീലന പദ്ധതിയുടെ ഭാഗമാക്കണമെന്നും മൂലക്കാട്ട് മെത്രാപ്പോലീത്താ നിര്‍ദേശിച്ചു. വിശ്വാസ പരിശീലനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുന്ന പ്രധാനാധ്യാപകരുടെ ശുശ്രൂഷയെ അതിരൂപത വിലമതിക്കുകയും നന്ദിപറയുകയും ചെയ്യുന്നതായി മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രസ്താവിച്ചു. അതിരൂപത മതബോധന കമ്മീഷന്‍ അംഗം ശ്രീമതി. ജയമോള്‍ വെള്ളാമറ്റം സ്വാഗതം ആശംസിച്ചു. ഫാ. മാത്യു കൊച്ചാദംപളളില്‍, സി.ഇസബെല്ല എസ് ജെ സി, ശ്രീ. ടോം കരികുളം എന്നിവര്‍ നേതൃത്വം നല്‍കി.