Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Ave Maria: Prayer for Intercession of Holy Mary at IKYM 2019

Ave Maria: Prayer for Intercession of Holy Mary at IKYM 2019

  • September 9, 2019

ക്‌നാനായ യുവത്വം കടലായി കടുത്തുരുത്തിയില്‍ ഒഴുകിയെത്തിയപ്പോള്‍ അത് വെറും ശക്തിപ്രകടനത്തിനപ്പുറം ദൈവാശ്രയ ബോധത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. കടുത്തുരുത്തി വലിയപള്ളി സ്‌കൂള്‍ ഗ്രൗണ്ടിലൊത്തുചേര്‍ന്ന ക്‌നാനായ യുവജനങ്ങള്‍ പരി. ദൈവമാതാവിന്റെ മാധ്യസ്ഥത അപേക്ഷിച്ചുകൊണ്ട് സഭയുടെയും സമൂഹത്തിന്റയും ലോകംമുഴുവന്റെയും വിശുദ്ധീകരണത്തിനും നിയോഗസാഫല്യങ്ങള്‍ക്കുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ട് തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിച്ചു. ചരിത്രപ്രസിദ്ധവും ദൈവമാതാവിന്റെ പ്രത്യക്ഷീകണവും നടന്നുവെന്ന് പാരമ്പര്യം സാക്ഷിക്കുന്നതുമായ കടുത്തുരുത്തി മുത്തിയമ്മയുടെ ദൈവാലയങ്കണത്തിലേയ്ക്ക് പ്രദിക്ഷണമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു കടന്നുചെന്ന യുവജനങ്ങള്‍ ഗോവന്‍ ആര്‍ച്ചുബിഷപ്പായിരുന്ന ഡോം മെനേസിസ് വെഞ്ചരിച്ചതും ക്‌നാനായ ജനവും മറ്റ് ക്രൈസ്തവരും വണങ്ങുകയും മൂന്നു നോമ്പ് നമസ്‌കാരം ചൊല്ലി പ്രാര്‍ത്ഥിക്കുന്നതുമായ കരിങ്കല്‍ കുരിശിങ്കല്‍ പ്രദിക്ഷണം ചെയ്ത് സമ്മേളന കവാടത്തിലേയ്ക്ക് തിരികെ പ്രവേശിച്ചു.

പ്രാര്‍ത്ഥന മന്ത്രങ്ങളോടെ സമ്മേളന കവാടത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന യുവജനങ്ങള്‍ മറിയം വഴി ഈശോയിലേക്ക് തങ്ങളുടെ ജീവിതത്തെ സമര്‍പ്പിക്കുകയായിരുന്നു. ആവേ ആവേ ആവേ മരിയ എന്ന ഗാനത്തിന്റെ ഈരടികള്‍ക്കൊപ്പം കത്തിച്ച മെഴുതിരികള്‍ ഉയര്‍ത്തിയ അവര്‍ തങ്ങളുടെ ഹൃദയവും ദൈവസന്നിധിയിലേയ്ക്കു ഉയര്‍ത്തി.  സെപ്തംബര്‍ 9, 10 തീയതികളിലായി നടത്തപ്പെടുന്ന യുവജനസംഗമം ദൈവാശ്രയബോധത്തിനും സഭാ സമുദായ ജീവിതത്തിനും മിഴിവേകുന്ന സുന്ദരനിമിഷങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്.