Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Agriculture and Greenery; Our way of life.Mar Mathew Moolakkatt

Agriculture and Greenery; Our way of life.Mar Mathew Moolakkatt

  • May 11, 2020

കാർഷിക വൃത്തി മാറ്റിനിർത്താനാവാത്ത നന്മ: മാർ മാത്യു മൂലക്കാട്ട്

കാർഷികവൃത്തി മാറ്റിനിർത്താനാവാത്ത നന്മയാണെന്നും കൃഷിക്കു കൂടുതൽ പ്രാധാന്യം കൊടുത്തല്ലാതെ മാനവരാശിക്ക് മുൻപോട്ടു പോകാനാകില്ലെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന കൃഷി വ്യാപന പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനം തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വൃത്തിയിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകൂ എന്നും ഭക്ഷ്യസുരക്ഷിതത്വം ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് വ്യക്തികളും കുടുംബങ്ങളും സമൂഹവും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ ഭക്ഷ്യസുരക്ഷയിൽ നാം സ്വയം പര്യാപ്തരായി മാറുമെന്നും പിതാവ് കൂട്ടിച്ചേർത്തു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ബെന്നി കന്നുവെട്ടിയേൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമേറ്റർ സിനി സജി, തോമസ് പുളിയൻതൊട്ടിയിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലയിലെ 10 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധിരം സാധാരണ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.