Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

MEDIADAY MESSAGE 2018 – POPE FRANCIS

MEDIADAY MESSAGE 2018 – POPE FRANCIS

  • May 8, 2018

സത്യം നിങ്ങളെ സ്വാതന്ത്രരാക്കും (യോഹ 8:32)
വ്യാജവാർത്തകളും സമാധാനത്തിനുവേണ്ടിയുള്ള മാധ്യമപ്രവർത്തനവും

പ്രിയ സഹോദരീസഹോദരന്മാരേ,
വാർത്താവിനിമയം, നമ്മെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗവും പരസ്പരം സൗഹൃദം അനുഭവിച്ചറിയാനുള്ള സത്താപരമായ മാർഗവുമാണ്. നമ്മുടെ സഷ്ടാവിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് സത്യവും നല്ലതും സുന്ദരവുമായതെല്ലാം പ്രകടിപ്പിക്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കും. നമ്മുടെ അനുഭവങ്ങളെയും നമുക്കുചുറ്റുമുള്ള ലോകത്തെയും വിവരിക്കുന്നതിലൂടെ സംഭവങ്ങളെക്കുറിച്ചുള്ള ചരിത്രപരമായ ഓർമ്മയും ധാരണയും സൃഷ്ടിക്കാൻ നമുക്കു കഴിയും. എന്നാൽ അഹന്തയ്ക്കും സ്വാർത്ഥതയ്ക്കും നാം കീഴ്പ്പെടുമ്പോൾ ആശയവിനിമയത്തിനുള്ള നമ്മുടെ സാധ്യത വികലമാക്കപ്പെടും. ഇത് ആദിമകാലം മുതൽ കാണുന്ന ഒന്നാണ്. കായേൻ, ആബേൽ എന്നിവരെയും ബാബേൽ ഗോപുരത്തെയും സംബന്ധിച്ച് ബൈബിളിൽ കാണുന്ന കഥകളിൽ അതുകാണാം (cf ഉത്പ 4:4-16; 11:1-9). സത്യത്തെ വളച്ചൊടിക്കാനുള്ള കഴിവ്, വ്യക്തികളെന്ന നിലയിലും സമൂഹങ്ങളെന്ന നിലയിലുമുള്ള നമ്മുടെ അവസ്ഥയുടെ ലക്ഷണമാണ്. മറുവശത്ത്, നാം ദൈവത്തിന്റെ പദ്ധതിയോടു വിശ്വസ്തത പുലർത്തുമ്പോൾ ആശയ വിനിമയം സത്യത്തിനുവേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്വപൂർണമായ അന്വേഷണത്തിന്റെയും നന്മയെ പിന്തുടരുന്നതിന്റെയും കാര്യക്ഷമമായ പ്രകാശനമായിത്തീരും.
ഇന്ന്, വാർത്താവിനിമയത്തിന്റെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് “വ്യജവാർത്തകൾ” എന്നറിയപ്പെടുന്നവയുടെ വ്യാപനത്തിന് നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ഇത് നമ്മുടെ വിചിന്തനം ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് ഈ ലോകസമ്പർക്ക മാധ്യമദിന സന്ദേശത്തിൽ സത്യമെന്ന വിഷയം വീണ്ടും അവതരിപ്പിക്കാൻ ഞാൻ നിശ്ചയിച്ചത്. ഈ വിഷയം പലകാലങ്ങളിലും എന്റെ മുൻഗാമികൾ ഉയർത്തിക്കാണിച്ചിട്ടുള്ളതാണ്. പോൾ 6-ാമൻ മാർപാപ്പ അതു തുടങ്ങിവച്ചു. അദ്ദേഹത്തിന്റെ 1972-ലെ സന്ദേശം “സാമൂഹിക സമ്പർക്കമാധ്യമങ്ങൾ സത്യത്തിനുള്ള സേവനത്തിന്” എന്നതായിരുന്നു. ഈ വിചിന്തനങ്ങളോട് പങ്കുചേർന്ന് വ്യാജവാർത്തകളുടെ വ്യാപനത്തെ കണ്ടെത്താനും വാർത്താവിനിമയത്തിന്റെ മഹത്ത്വത്തെയും സത്യം അറിയിക്കാൻ വാർത്താവിതരണക്കാർക്കുള്ള വ്യക്തിപരമായ കടമയെയും പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1, വ്യാജവാർത്തയെ സംബന്ധിച്ച “വ്യാജം” എന്താണ്? വ്യാജവാർത്തകൾ എന്ന പദം വലിയ ചർച്ചയ്ക്കും വാദപ്രതിവാദത്തിനും വിഷയമായിട്ടുണ്ട്. പൊതുവേ, തെറ്റായ വിവരം ഓൺലൈൻ വഴിയോ പരമ്പരാഗതമാധ്യമങ്ങൾ വഴിയോ പ്രചരിപ്പിക്കുന്നതിനെയാണ് അതു സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇല്ലാത്തതോ വികലമാക്കപ്പെട്ടതോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വായനക്കാരനെ വഞ്ചിക്കാനും ദുരുപയോഗിക്കാനും വേണ്ടി തെറ്റായ വിവരങ്ങൾ നല്കലാണത്. വ്യാജവാർത്തകളുടെ പ്രചരിപ്പിക്കൽ പ്രത്യേക ലക്ഷ്യങ്ങൾ നേടാനും രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാനും സാമ്പത്തിക കാര്യങ്ങൾ സാധിക്കാനും സഹായകമാകും.
വ്യാജവാർത്തകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിന്റെ കാരണം, ഒന്നാമതായി യഥാർത്ഥ വാർത്ത തെറ്റായിരിക്കാമെന്ന് തോന്നുംവിധം അവതരിപ്പിക്കാനുള്ള സാമർത്ഥ്യംകൊണ്ടാണ്. രണ്ടാമതായി തെറ്റായ വാർത്തയെ വിശ്വസിപ്പിക്കാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന വഞ്ചനാത്മകമായ അവതരണമാണ്. അത് സ്ഥിരവും പൊതുവുമായ മുൻവിധികളെ അനുകൂലിച്ച് ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുന്നു. ആകുലത, വെറുപ്പ്, കോപം, മനോഭംഗം മുതലായി പെട്ടെന്നുണ്ടാകുന്ന വികാരങ്ങളെ അതു ചൂഷണം ചെയ്യുന്നു. സാമൂഹിക നെറ്റുവർക്കുകളുടെ ദുരുപയോഗത്തെയും അവയുടെ പ്രവർത്തന രീതിയെയും ആശ്രയിച്ചാണ് അത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുള്ള കഴിവുണ്ടാകുന്നത്. സത്യമല്ലാത്ത കഥകൾ പെട്ടെന്നു പ്രചരിക്കുകയും അവയുടെ ആധികാരിക നിഷേധങ്ങൾ അതുവഴിയുണ്ടായ നാശത്തെ തടയാൻ അപര്യാപ്തമാകുകയും ചെയ്യും. വ്യാജവാർത്തകളെ തുറന്നു കാണിക്കാനും ഒഴിവാക്കാനും പ്രയാസമുണ്ട്. കാരണം, അനേകം ആളുകൾ വ്യത്യസ്തവീക്ഷണങ്ങളും അഭിപ്രായങ്ങളും കടന്നുചെല്ലാത്ത സ്ഥിരം ഡിജിറ്റൽ സാഹചര്യങ്ങളോടാണ് പ്രതികരിക്കുന്നത്. അങ്ങനെ, മുൻവിധികളെ കാര്യക്ഷമമായി വെല്ലുവിളിക്കാനും സർഗാത്മകമായ സംഭാഷണമുണ്ടാകാനും സഹായിക്കുന്ന മറ്റുള്ള ഗുണപരമായ ആശയവിനിമയ ഉറവിടങ്ങൾ ഇല്ലാത്തതുകൊണ്ട് വികലമാക്കൽ പ്രക്രിയ വളർന്നു പുഷ്പിക്കുന്നു. അടിസ്ഥാനമില്ലാത്ത തെറ്റായ ആശയങ്ങളെ പ്രചരിപ്പിക്കാൻ, മനസ്സില്ലെങ്കിലും അവർ പരിപ്പിക്കപ്പെടുന്നു. തെറ്റായ വിവരം നല്കുന്നതിന്റെ ദുരന്തം ഇതാണ്: അതു മറ്റുള്ളവരെ ശത്രുക്കളായി ചിത്രീകരിച്ചുകൊണ്ട് അപമാനിക്കുകയും അവരെ ദുഷ്ടാത്മാക്കളായി ചിത്രീകരിച്ച് സംഘട്ടനത്തിലേക്കുവരെ നയിക്കുന്നു. സഹനശേഷിയില്ലാത്തതും അമിതവികാരം കൊള്ളിക്കുന്നതുമായ മനോഭാവങ്ങളുടെ അടയാളമാണ് വ്യാജവാർത്തകൾ. അത് മർക്കടമുഷ്ടിയും വിദ്വേഷവും പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുകയേ ഉള്ളൂ.
2. വ്യാജവാർത്തകളെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും? അസത്യങ്ങളെ നേരിടുകയെന്ന കടമയിൽനിന്ന് ഞാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന് വിചാരിക്കാൻ നമുക്ക് ആർക്കും സാധ്യമല്ല. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, വ്യാജവാർത്തകൾ മിക്കപ്പോഴും മന:പൂർവം സൂത്രത്തിൽ ഒഴിഞ്ഞുമാറുന്നതും സൂക്ഷ്മതയോടെ വഴിതെറ്റിക്കുന്നതുമായ പ്രഭാഷണവിദ്യയിൽ അടിയുറപ്പിച്ചിരിക്കും. ചിലപ്പോൾ കുതർക്കങ്ങൾ ഉള്ള മനശ്ശാസ്ത്രപരമായ സമ്പ്രദായങ്ങൾ പ്രയോഗിച്ചിരിക്കും. മാധ്യമങ്ങൾ നല്കുന്ന വിവരങ്ങൾ വ്യാഖ്യാനിക്കാനും വിലയിരുത്താനും ജനങ്ങളെ സഹായിക്കുന്ന വിദ്യാഭ്യാസപരമായ പദ്ധതി സൃഷ്ടിക്കാൻ ഇന്നു പ്രശംസനീയമായ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വിവ രങ്ങൾ ചിന്താശൂന്യരായി പ്രചരിപ്പിക്കാൻ സഹായിക്കാതെ തെറ്റുകളെ തുറന്നുകാണിക്കുന്നതിൽ സജീവ മായി പങ്കുചേരാൻ അവ പഠിപ്പിക്കും. ആ പ്രതിഭാസത്തെ നിയന്ത്രിക്കാൻ സ്ഥാപനപരവും നിയമപരവുമായ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടെന്നതും പ്രശംസനീയമാണ്. ദശലക്ഷക്കണക്കിനുള്ള ഡിജിറ്റൽ പാഫൈലു കളിൽ ഒളിച്ചുവച്ചിട്ടുള്ള വ്യക്തിപരമായ വിവരങ്ങൾ പരിശോധിച്ചറിയാനുള്ള മാനദണ്ഡങ്ങൾ സാങ്കേതികവും മാധ്യമപരവുമായ കമ്പനികൾ ചെയ്യുന്നുണ്ടെന്നതിനെ സംബന്ധിച്ച് ഒന്നും പറയേണ്ടതില്ലല്ലോ.
എന്നാലും വ്യാജവാർത്താപ്രചാരണത്തിന്റെ രീതിയെ തടയുകയും അതിനെ തിരിച്ചറിയുകയും ചെയ്യുകയെന്നത് വിവേചിച്ചറിയലിന്റെ അഗാധവും ശ്രദ്ധാപൂർവകവുമായ പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്. “നിഗൂഢ വിപ ത്തുണ്ടാക്കുന്ന തന്ത്രങ്ങൾ” എന്നു വിളിക്കപ്പെടാവുന്നതിനെ നാം തുറന്നുകാണിക്കണം. ഏതു സമയത്തും ഏതു സ്ഥലത്തും ശ്രദ്ധയാകർഷിക്കാൻ വേണ്ടി തങ്ങളെതന്നെ വേഷപ്രഛന്നരാക്കുന്നവരാണ് ആ തന്ത്രങ്ങൾ പ്രയോഗിക്കുന്നത്. ഈ സമരത്രന്തം തന്നെയാണ് ഉത്പത്തി പുസ്തകത്തിലെ “തന്ത്രശാലിയായ പാമ്പ്” പ്രയോഗിച്ചത്. അത് മനുഷ്യവംശത്തിന്റെ ആരംഭത്തിൽത്തന്നെ വ്യാജവാർത്ത സൃഷ്ടിച്ച് (cf ഉത്പ 3:1-15) മാനുഷിക പാപത്തിന്റെ ദുരന്തം തുടങ്ങിവച്ചു. സഹോദരനെ കൊല്ലുന്നതുവരെ അതു എത്തി (cf ഉത്പ 4). ദൈവത്തിനും അയൽക്കാരനും സമുദായത്തിനും സൃഷ്ടിക്കും എതിരായി ചെയ്യപ്പെട്ട അസംഖ്യം തിന്മകൾ അന്നുതുടങ്ങി. സമർത്ഥനായ “നുണകളുടെ പിതാവിന്റെ” (യോഹ 8:44) സമര തന്ത്രം കൃത്യമായി പറഞ്ഞാൽ മിമിക്രിയാണ്. വശീകരിക്കലിന്റെ കപടവും അപകടകരവുമായ രൂപമാണത്. അത് തെറ്റായതും വശീകരിക്കുന്നതുമായ വാദമുഖങ്ങളോടെ ഹൃദയത്തിലേക്ക് ഇഴഞ്ഞുകയറുന്നു.
ആദിമപാപത്തിന്റെ വിവരണത്തിൽ പരീക്ഷകൻ സ്ത്രീയെ, അവളുടെ കൂട്ടുകാരനെന്ന ഭാവത്തിൽ സമീപിക്കുന്നു. അവളുടെ ക്ഷേമത്തിൽ മാത്രം താത്പര്യമുള്ളവനായി ഭാവിക്കുന്നു. ഭാഗികമായി മാത്രം സത്യമായ ഒരു കാര്യം പറഞ്ഞുകൊണ്ടു തുടങ്ങുന്നു. “തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്ന് ദൈവം യഥാർത്ഥത്തിൽ കല്പിച്ചിട്ടുണ്ടോ?” (ഉത്പ 3:1). ദൈവം യഥാർത്ഥത്തിൽ ആദത്തോട് ഏതു മര ത്തിൽനിന്നും ഭക്ഷിക്കരുത് എന്ന് ഒരിക്കലും പറഞ്ഞില്ല. ഒരു മരത്തിൽനിന്നു ഭക്ഷിക്കരുതെന്നേ പറഞ്ഞുള്ളൂ. നന്മയുടെയും തിന്മയുടെയും അറിവിന്റെ മരത്തിൽനിന്ന് ഭക്ഷിക്കരുതെന്നേ ദൈവം കല്പിച്ചിട്ടുള്ളൂ (ഉത്പ 2:17). സ്ത്രീ സർപ്പത്തെ തിരുത്താൻ ശ്രമിച്ചു. പക്ഷേ, അവന്റെ പ്രലോഭനത്തിനു വഴങ്ങിപ്പോയി. “എന്നാൽ, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്. ഭക്ഷി ച്ചാൽ നിങ്ങൾ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്” (ഉത്പ 3:2) എന്ന് അവൾ പറഞ്ഞു. അവളുടെ ഉത്തരം നിയമപരവും നിഷേധപരവുമായ വാക്കുകളിൽ പൊതിഞ്ഞതായിരുന്നു. വഞ്ചകനെ കേൾക്കുകയും യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് അവൻ നല്കിയ വ്യാഖ്യാനം അംഗീകരിക്കുകയും ചെയ്തപ്പോൾ സ്ത്രീ വഴിതെറ്റിക്ക പ്പെട്ടു. അവൾ ആ വഞ്ചകർ നല്കിയ ഉറപ്പ് ശ്രദ്ധിച്ചു: “നീ മരിക്കുകയില്ല” (ഉത്പ 3:4). പരീക്ഷകന്റെ അഴിച്ചുപണിയൽ സത്യത്തിന്റെ ഭാവം സ്വീകരിക്കുന്നു: “അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നന്മയും തിന്മയും അറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം” (ഉത്പ 3:5). ദൈവത്തിന്റെ പിത്യസഹജമായ കല്പന – അവരുടെ നന്മയ്ക്കുവേണ്ടി നല്കപ്പെട്ടത് – ശ്രതുവിന്റെ ആകർഷകമായ വശീകരണംവഴി അവിശ്വസനീയമാക്കപ്പെട്ടു: “ആ മരത്തിന്റെ പഴം രുചികരവും കണ്ണിനു കൗതുകകരവും അറിവുനല്കാൻ കഴിവുള്ളതുമാകയാൽ ആഗ്രഹിക്കത്തക്കതാണെന്ന് അവൾ കണ്ടു” (ഉത് 3:6).
ബൈബിളിലെ ഈ സംഭവം നമ്മുടെ പരിചിന്തനത്തിനുള്ള സത്താപരമായ ഒരു ഘടകത്തെ പ്രകാശിപ്പിക്കുന്നു. ദ്രോഹം ചെയ്യാത്ത വളച്ചൊടിക്കൽ പോലെ മറ്റൊന്നില്ല. എന്നാൽ അബദ്ധത്തെ വിശ്വസിച്ചാൽ അതിൽനിന്ന് കഠിനമായ അനന്തരഫലങ്ങളുണ്ടാകും. സത്യത്തിന്റെ നിസ്സാരമെന്നു തോന്നാവുന്ന വളച്ചൊടിക്കലും അപകടകരമായ അന്തരഫലങ്ങൾ ഉണ്ടാക്കും.
തെറ്റായ വാർത്തകൾ പെട്ടെന്നു പ്രചരിക്കുന്നതിനാൽ അതിനെ പിടിച്ചുനിറുത്താനാവാത്തവിധം വ്യാപിക്കും. അത് സാമൂഹികമാധ്യമങ്ങളെ പ്രചോദിപ്പിക്കുന്ന പങ്കുവക്കൽ ബോധംമൂലമല്ല. പിന്നെയോ മനുഷ്യജീവികളിൽ പെട്ടെന്ന് ഉണർത്താൻ കഴിവുള്ള തൃപ്തിപ്പെടുത്താനാവാത്ത അത്യാഗ്രഹത്തെ അത് അനുകൂലിക്കുന്നതുകൊണ്ടാണ്. തെറ്റായ വിവരദാനത്തെ തീറ്റിപ്പോറ്റുന്നത് സാമ്പത്തികവും കൃത്രിമവുമായ ലക്ഷ്യങ്ങളാണ്. അവയാകട്ടെ അധികാരത്തിനുവേണ്ടിയുള്ള ദാഹത്തിലും സമ്പാദിച്ചുകൂട്ടാനും സന്തോഷിക്കാനുള്ള ആഗ്രഹത്തിലും അടിയുറപ്പിച്ചിരിക്കുന്നു. അതാകട്ടെ നമ്മെ ആത്യന്തികമായി കൂടുതൽ ദുരന്തത്തിലെത്തിക്കുന്നു: തിന്മയുടെ വഞ്ചനാത്മകമായ ശക്തിയാണത്. അത് നമ്മുടെ ആന്തരിക സ്വാതന്ത്ര്യത്തെ ഒരു മാർഗത്തിൽനിന്നു മറ്റൊരു വഴിയിലേക്ക് തട്ടിക്കൊണ്ടുപോകുന്നു. അതുകൊണ്ടാണ് സത്യത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം, നമ്മുടെ ഏറ്റവും ആഴത്തിലുള്ള ആഗ്രഹങ്ങളെയും പ്രവണതകളെയും തിരിച്ചറിയാനും വിലയിരുത്താനും മനസ്സിലാക്കാനും ജനങ്ങളെ പഠിപ്പിക്കാനുള്ളതായിരിക്കേണ്ടത്. നന്മയായതിനെ സംബന്ധിച്ച കാഴ്ച നഷ്ടപ്പെടാതിരിക്കാനും ഓരോ പ്രലോഭനത്തിനും കീഴ്പ്പെടാതിരിക്കാനും വേണ്ടിയാണത്.
3. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (യോഹ 8:32) വഞ്ചനാത്മകമായ ഭാഷകൊണ്ടുള്ള സ്ഥിരം ദുഷിപ്പിക്കൽ നമ്മുടെ ആന്തരിക ജീവിതത്തെ അവസാനം ഇരുണ്ടതാക്കിത്തീർക്കും. ഡൊസ്റ്റോവിസ്കിയുടെ നിരീക്ഷണം പ്രകാശം നല്കുന്ന ഒന്നാണ്: “തങ്ങളോടുതന്നെ നുണപറയുകയും സ്വന്തം നുണയെ ശ്രവിക്കുകയും ചെയ്യുന്നവർ തങ്ങളിൽത്തന്നെയും മറ്റുള്ളവരിലും ഉള്ള സത്യത്തെ തിരിച്ചറിയാനോ ശ്രവിക്കാനോ കഴിയാത്ത സ്ഥിതിയിലെത്തിച്ചേരും. അങ്ങനെ തങ്ങളെപ്പറ്റിയും ചുറ്റുമുള്ള മറ്റുള്ളവരെപ്പറ്റിയും ഉണ്ടായിരിക്കേണ്ട ബഹുമാനം നഷ്ടപ്പെടും. അവർ ആദരവില്ലാത്തതുകൊണ്ട് സ്നേഹിക്കാത്തവരും തങ്ങളെത്തന്നെ നിലനിറുത്താൻ ഏകാഗ്രതയില്ലാത്തവരുമായി തീവ്രവികാരങ്ങളിലേക്കും. മര്യാദയില്ലാത്ത സുഖങ്ങളിലേക്കും നീങ്ങും. അവർ തങ്ങളുടെ തിന്മകളിൽ മൃഗീയതയിലേക്കു മുങ്ങിത്താഴും. എല്ലാം തങ്ങളോടുതന്നെയും മറ്റുള്ളവരോടും നിരന്തം നുണപറഞ്ഞതുകൊണ്ടുതന്നെ” (കാര മസോവ് ബ്രദേഴ്സ് II,2).
അതുകൊണ്ട് നമ്മൾ എങ്ങനെ സ്വയം സംരക്ഷിക്കും? തെറ്റിന്റെ രോഗാണുവിനെതിരായ ഏറ്റവും മൗലിക മായ മറുമരുന്ന് സത്യംകൊണ്ടുള്ള വിശുദ്ധീകരിക്കലാണ്. ക്രിസ്തുമതത്തിൽ സത്യം എന്നത് കാര്യങ്ങളെ സത്യമെന്നോ തെറ്റെന്നോ നിർവചിച്ച് എങ്ങനെ വിധിക്കുന്നു എന്ന വെറും സങ്കല്പപരമായ യാഥാർത്ഥ്യ മല്ല. ഒളിച്ചുവച്ചിരിക്കുന്ന കാര്യങ്ങളെ വെളിച്ചത്തുകൊണ്ടുവരൽ, “യാഥാർത്ഥ്യത്തെ വെളിപ്പെടുത്തൽ” – മാത്രമല്ല സത്യം. പ്രാചീന ഗ്രീക്കുഭാഷയിൽ അലത്തേയിയ (അ-ലെസ് = മറഞ്ഞിരിക്കാത്തത്) എന്നാണ് പറഞ്ഞിരുന്നത്. അത് നമ്മെ വിശ്വാസത്തിലേക്കു നയിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സത്യം നമ്മുടെ മുഴുവൻ ജീവിതത്തെയും ബാധിക്കുന്ന ഒന്നാണ്. ബൈബിളിൽ പിന്തുണയുടെയും ഐക്യദാർഢ്യ ത്തിന്റെയും വിശ്വാസത്തിന്റെയും ഒരർത്ഥം അതിനുണ്ട്. “അമാൻ’ എന്ന ക്രിയാധാതുവിന് ആ അർത്ഥമാണുള്ളത്. ലിറ്റർജിപരമായ നമ്മുടെ “ആമ്മേൻ’ എന്ന പ്രയോഗത്തിന്റെ മൂലധാതു അതാണ്. മറിഞ്ഞുവീഴാതെ ചാരിനില്ക്കാവുന്ന ഒന്നാണ് സത്യം. ബദ്ധപുർവകമായ ഈ അർത്ഥത്തിൽ യഥാർത്ഥത്തിൽ ആശ്രയിക്കാവുന്നതും വിശ്വാസയോഗ്യമായിരിക്കുന്നതും ഒരാൾ മാത്രമാണ്. നമുക്ക് ആശ്രയിക്കാൻ പരിഗണിക്കാവുന്ന ഏകവ്യക്തി. ആ വ്യക്തിയാണ് ദൈവം. അതുകൊണ്ട് യേശുവിന് ഇങ്ങനെ പറയാനാവും: “ഞാനാണു സത്യം” (യോഹ 14:6). നമ്മെ സ്നേഹിക്കുന്നവന്റെ സത്യസന്ധതയിലും വിശ്വസ്തതയിലും സത്യത്ത അനുഭവിച്ചറിയുമ്പോൾ നാം സത്യത്തെ കണ്ടെത്തുകയും വീണ്ടും കണ്ടെത്തുകയും ചെയ്യും. നമ്മൾ സ്വതന്തരാക്കാൻ ഇതിനുമാത്രമേ കഴിയുകയുള്ളൂ: “സത്യം നിങ്ങളെ സ്വതന്ത്രരാക്കും ” (യോഹ 8:32).
തെറ്റിൽനിന്നുള്ള സ്വാതന്ത്യവും ബന്ധത്തിനുവേണ്ടിയുള്ള അന്വേഷണവും: നമ്മുടെ വാക്കുകളും ആംഗ്യങ്ങളും സത്യസന്ധവും യഥാർത്ഥവും വിശ്വാസയോഗ്യവുമാകണമെങ്കിൽ ഈ രണ്ടു ഘടകങ്ങളും ഉണ്ടായിരിക്കണം. സത്യത്തെ വിവേചിച്ചറിയുന്നതിന് ഐക്യത്തെ പ്രാത്സാഹിപ്പിക്കുകയും നന്മയെ വളർത്തുകയും ചെയ്യുന്ന എല്ലാറ്റിനെയും തിരിച്ചറിയണം. ഒറ്റപ്പെടുത്താനും വിഭജിക്കാനും എതിർക്കാനും പരിപ്പിക്കുന്നവയെ മനസ്സിലാക്കണം. അതുകൊണ്ട് സത്യത്തെ വ്യക്തിത്വമില്ലാത്ത ഒന്നായി ബാഹ്യലോകത്തുനിന്ന് അടിച്ചേല്പിക്കുമ്പോൾ നാം യഥാർത്ഥത്തിൽ, അങ്ങിനെ സ്വീകരിക്കുന്നില്ല. എന്നാൽ വ്യക്തികൾ തമ്മിലുള്ള സ്വത്രന്തമായ ബന്ധങ്ങളിൽനിന്ന് പരസ്പര ശ്രവണത്തിൽനിന്ന് – ഉണ്ടാകുമ്പോൾ മാത്രമാണ് സ്വീകരിക്കുനത്.
സത്യാന്വേഷണം ഒരിക്കലും നിർത്തിവയ്ക്കാനും സാധ്യമല്ല. എന്തെന്നാൽ അസത്യം എപ്പോഴും കയറിക്കുടാം. സത്യമായ കാര്യങ്ങൾ പറയുമ്പോൾ പോലും അതുണ്ടാകാം. തെറ്റുവാനാവാത്ത ഒരു വാദമുഖം യഥാർത്ഥത്തിൽ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമാണ്. എന്നാൽ അത് മറ്റൊരാളെ ദ്രോഹിക്കാനും മറ്റുള്ളവരുടെ മുമ്പിൽ അയാളെ വിശ്വസിക്കാനാവാത്തവനായി കാണിക്കാനും ഉപയോഗിച്ചാൽ, അത് എത്ര ശരിയായി കാണപ്പെട്ടാലും സത്യപൂർണമായിരിക്കുകയില്ല.
പ്രസ്താവനകളുടെ സത്യസന്ധതയെ അവയുടെ ഫലങ്ങളിൽനിന്ന് നമുക്കു തിരിച്ചറിയാം. അവ വഴക്കുകൾക്കു കാരണമാകുന്നുണ്ടോ? വിജനമുണ്ടാക്കുന്നുണ്ടോ? പിന്തിരിയാൻ പ്രാത്സാഹിപ്പിക്കുന്നുണ്ടോ? അത സർഗാത്മകമായ സംഭാഷണത്തിലേക്കും ഫലപൂർണമായ അനന്തരഫലങ്ങളിലേക്കും നയിക്കുന്ന വിവരങ്ങൾ അറിയുന്ന പക്വമായ വിചിന്തനത്തിലേക്കു നയിക്കുന്നുണ്ടോ?
4, സമാധാനമാണ് യഥാർത്ഥ വാർത്ത അബദ്ധങ്ങൾക്കെതിരായിട്ടുള്ള ഏറ്റവും നല്ല മറുമരുന്നുകൾ സമരത്രന്തങ്ങളല്ല, പിന്നെയോ വ്യക്തികളാണ് അത്യാഗ്രഹമില്ലാത്ത മനുഷ്യർ, കേൾക്കാൻ തയാറായിട്ടുള്ളവർ. സത്യം പുറത്തമായ സംഭാഷണത്തിൽ ഏർപ്പെടാൻ പരിശ്രമിക്കുന്നവൻ, നന്മയാൽ ആകർഷിക്കപ്പെടുന്നവർ, ഭാഷയുടെ ഉപയോഗത്തെക്കുറിച്ച് ഉത്തരവാദിത്വം വഹിക്കാൻ തയ്യാറുള്ളവർ. വ്യാജവാർത്തകളുടെ പ്രചാരണത്തിനുള്ള പതത്താരം ഉത്തരവാദിത്വമാണെങ്കിൽ വിവരങ്ങൾ നല്കുകയെന്ന് ജോലി ചെയ്യുന്നവർക്ക് – ജേർണലിസ്റ്റുകൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അവർ വാർത്തകളുടെ സംരക്ഷകരാണ്. ഒരർത്ഥത്തിൽ അവരുടേത് ഇന്നത്തെ ലോകത്ത് വെറും ജോലിയല്ല. അത് ഒരു ദൗത്യമാണ്. ഉന്മാദത്തെ തീറ്റിപ്പോറ്റുന്നതിന്റെയും വാർത്തകൾ തട്ടിയെടുത്തു പെട്ടെന്നു പ്രചരിപ്പിക്കാനുള്ള ഭാന്തുപിടിച്ച ഓട്ടത്തിന്റെയും മധ്യത്തിൽ അവർ ഒരു കാര്യം ഓർക്കണം: വിവരദാനത്തിന്റെ ഹൃദയം റിപ്പോർട്ടുചെയ്യുന്നതിലുള്ള ധ്യതിയല്ല, അത് ശ്രാതാക്ക ളിൽ ചെലുത്തുന്ന സ്വാധീനവുമല്ല, പിന്നെയോ വ്യക്തികളാണ്. മറ്റുള്ളവർക്ക് അറിവുപകരുകയെന്നതിന്റെ അർത്ഥം മറ്റുള്ളവരെ പരിശീലിപ്പിക്കുകയെന്നതാണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധമുണ്ടായിരിക്കുക യെന്നതാണ്. അതുകൊണ്ടാണ് ഉറവിടങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതും വിവരദാനത്തെ സംരക്ഷിക്കുന്നതും നന്മയെ വളർത്താനും വിശ്വാസ്യതയെ ജനിപ്പിക്കാനും കൂട്ടായ്മയ്ക്കും സമാധാനത്തിനുമുള്ള മാർഗം തുറക്കാനും വേണ്ടിയുള്ള യഥാർത്ഥ മാർഗമായിരിക്കുന്നത്.
അതുകൊണ്ട്, സമാധാനത്തിന്റെ ജേർണലിസത്തെ വളർത്താൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു. ഇതു വഴി, ഗൗരവമുള്ള പ്രശ്നങ്ങളെ അംഗീകരിക്കാതെ മധുരിപ്പിക്കുന്ന ജേർണലിസം എന്നോ തീവവികാരത്ത ഉദ്ദീപിക്കുന്ന ജേർണലിസമെന്നോ ഞാൻ ഉദ്ദേശിക്കുന്നില്ല. നേരെമറിച്ച്, സത്യസന്ധവും തെറ്റുകളെയും തർക്ക പരമായ മുദ്രാവാക്യങ്ങളെയും വികാരതീവതയുണ്ടാക്കുന്ന തലവാചകങ്ങളെയും എതിർക്കുന്ന ജേർണലി സമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ സൃഷ്ടിക്കപ്പെട്ട, എല്ലാവർക്കും സേവനം ചെയ്യുന്ന – പ്രത്യേകിച്ച് നമ്മുടെ ലോകത്തിൽ ഭൂരിപക്ഷമായിട്ടുള്ള ശബ്ദമില്ലാത്തവർക്ക് സേവനം ചെയ്യുന്ന ജേർണലിസംതന്നെ. അത് ബേക്കിംഗ് ന്യൂസുകളിൽ കുറച്ചുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കണം. സംഘട്ടനങ്ങളുടെ അടിയിലുള്ള കാരണങ്ങളെ കണ്ടെത്തുന്നതും കൂടുതൽ ആഴത്തിൽ ധാരണയുണ്ടാകാനും ഗുണകരമായ പ്രക്രിയയിലൂടെ അവയുടെ പരിഹാരത്തിനു സഹായിക്കുന്നതുമായിരിക്കണം. അലറുന്ന പരാക്രമത്തിനും വാക്കുകൊണ്ടുള്ള അക്രമത്തിനും പകരമായിട്ടുള്ളവ ചൂണ്ടിക്കാണിക്കുന്നതിന് സ്വയം സമർപ്പിക്കുന്ന ഒരു ജേർണലിസമാണു വേണ്ടത്.
ഈ ലക്ഷ്യത്തിനായി വ്യക്തിയായിത്തീർന്ന സത്യത്തിലേക്ക് ഫ്രാൻസിസ്കൻ പ്രാർത്ഥനയിൽനിന്നു പ്രചോ ദനം സ്വീകരിച്ച് നമുക്കു തിരിയാം: കർത്താവേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കണമേ. കൂട്ടായ്മയെ സൃഷ്ടിക്കാത്ത വിവരദാനപ്രക്രിയയിൽ ഒളിഞ്ഞിരിക്കുന്ന തിന്മയെ തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ന്യായവിധികളിൽനിന്ന് വിഷംമാറ്റിക്കളയാൻ ഞങ്ങളെ സഹായിക്കണമേ. മറ്റുള്ളവരെ ഞങ്ങളുടെ സഹോദരീസഹോദരന്മാരായി കണ്ട് സംസാരിക്കാൻ ഞങ്ങളെ സഹായിക്കണമേ, അവിടന്ന് വിശ്വസ്തനും വിശ്വാസയോഗ്യനുമാകുന്നു, ഞങ്ങളുടെ വാക്കുകൾ ലോകത്തിനു നന്മയുടെ വിത്തുകളായിരിക്കട്ടെ: ആക്രോശമുള്ളിടത്ത് ഞങ്ങൾ ശ്രവണം പരിശീലിക്കട്ടെ. ആശയക്കുഴപ്പമുള്ളിടത്ത് ഞങ്ങൾ സമന്വയത്തെ പ്രചോദിപ്പിക്കട്ടെ. സംശയമുള്ളിടത്ത് ഞങ്ങൾ വ്യക്തത കൊണ്ടുവരട്ടെ. പരിവർജ്ജനമുള്ളിടത്ത് ഞങ്ങൾ ഐക്യദാർഢ്യം നല്കട്ടെ. പ്രക്ഷോഭമുള്ളിടത്ത് ഞങ്ങൾ സമചിത്തത ഉപയോഗിക്കട്ടെ. ഉപരിപ്ലവത്വമുള്ളിടത്ത് ഞങ്ങൾ യഥാർത്ഥ ചോദ്യങ്ങൾ ചോദിക്കട്ടെ. മുൻവിധിയുള്ളിടത്ത് ഞങ്ങൾ വിശ്വാസ്യതയെ ഉണർത്തട്ടെ. ശ്രതുതയുള്ളിടത്ത് ഞങ്ങൾ ബഹുമാനം കൊണ്ടുവരട്ടെ. അബദ്ധമുള്ളിടത്ത് ഞങ്ങൾ സത്യം കൊണ്ടുവരട്ടെ.

ഫ്രാൻസിസ് മാർപാപ്പാ