Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

മാതൃത്വം ദൈവിക ദൗത്യം: മാർ ജോസഫ് പണ്ടാരശ്ശേരിൽ

മാതൃത്വം ദൈവിക ദൗത്യം: മാർ ജോസഫ് പണ്ടാരശ്ശേരിൽ

  • January 22, 2020

കോട്ടയം:  കുടുംബത്തെയും സമൂഹത്തെയും വിശുദ്ധീകരിക്കുവാനും ജീവിതമാതൃകയിലൂടെ യുവതലമുറയെ പ്രചോദിപ്പിക്കുവാനും വനിതകൾക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അത് ദൈവിക ദൗത്യമാണെന്നും കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ. ഈ ദൗത്യം ഏറ്റെടുക്കാനും നടപ്പിലാക്കാനും എല്ലാ അമ്മമാരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ 2020 വർഷത്തിലെ അതിരൂപതാ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈപ്പുഴ സെന്റ് ജോർജ്ജ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി.  കൈപ്പുഴ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ, കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന ചാപ്ലെയിൻ  ഫാ. ജേക്കബ്ബ് മുള്ളൂർ, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ പാറയിൽ,  കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിൻസി പാറേൽ,  മലബാർ റീജിയൺ പ്രസിഡന്റ് ജയ്‌നമ്മ മോഹൻ, കൈപ്പുഴ ഫൊറോന പ്രസിഡന്റ് ലിസി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാഭാരവാഹികൾക്ക് സ്വീകരണം നൽകി. കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ലോഗോസ് ക്വിസ് മത്സരവിജയികളെ ആദരിക്കലും സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.