Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

ഫാ. ലൂക്ക് കലയത്തുമ്മൂട്ടില്‍ നിര്യാതനായി.

കോട്ടയം:കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരില്‍ ഒരാളായ ഫാ. ലൂക്ക് കലയത്തുമ്മൂട്ടില്‍ (82)നിര്യാതനായി.

1962 ല്‍ വൈദികപട്ടം സ്വീകരിച്ച് ജബല്‍പൂര്‍ രൂപതയില്‍ ശുശ്രൂഷ ആരംഭിച്ച
ഫാ. ലൂക്ക്,തുടര്‍ന്ന് കോട്ടയം അതിരൂപതയിലെ തേറ്റമല,പുളിഞ്ഞാല്‍, മംഗള്‍ഡാം,ചമാതച്ചാല്‍ , മാങ്കിടപ്പള്ളി, രാമമംഗലം, വടക്കുമ്മുറി, കട്ടച്ചിറ, പറമ്പഞ്ചേരി, ചേര്‍പ്പുങ്കല്‍,
എന്നീ പള്ളികളില്‍ വികാരിയായും കൈപ്പുഴ പള്ളി അസി. വികാരിയായും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രി ചാപ്ലെയിനായും സേവനം ചെയ്തട്ടുണ്ട്

 

മൃതസംസ്കാര ശുശ്രൂഷകള്‍ 31 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും.