Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

ദുരന്തപ്രളയത്തിൽ കൈത്താങ്ങായി കോട്ടയം അതിരൂപത

ദുരന്തപ്രളയത്തിൽ കൈത്താങ്ങായി കോട്ടയം അതിരൂപത

  • August 10, 2019

കേരളമാകെ വ്യാപിച്ചു കിടക്കുന്ന കോട്ടയം അതിരൂപതയുടെ വിവിധ സ്കൂളുകളിലും പാസ്റ്ററൽ സെന്ററുകളും ദുരിതാശ്വാസ ക്യാമ്പുകൾ ആയി മാറ്റുകയാണ് .

ജലപ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച വയനാട് മേഖലയിൽ മനാന്തവാടി പാവനാ പാസ്റ്ററൽ സെന്ററിൽ ഏകദേശം 450 ആളുകളും വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ 400 ആളുകളും സുരക്ഷിതരാണ് . ഇവർക്കുള്ള ഭക്ഷണം , വെള്ളം, വസ്ത്രങ്ങൾ മരുന്നുകൾ എല്ലാം എത്തിക്കാനായുള്ള പരിശ്രമങ്ങൾക് ബഹുമാനപെട്ട വൈദികരോടൊപ്പം യുവജനങ്ങളും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും അക്ഷീണ പരിശ്രമത്തിൽ ആണ് .മണ്ണിടിച്ചലിലും വെള്ളപ്പൊക്കത്തിലും വയനാട് ഫൊറോനായിൽ പുതുശ്ശേരി,പുളിഞ്ഞാൽ എന്നി ഇടവകകൾ ഒറ്റപെട്ടു. മടമ്പം ഫൊറോനായിൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു .അലക്സ് നഗർ ഇടവകയിലെ 98 ഓളം വീടുകൾ വെള്ളത്തിലായി .
കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഏകദേശം 350 ഓളം ആളുകൾ എത്തിയിട്ടുണ്ട്.കൂടുതൽ ആളുകൾക്കുള്ള ക്രമീകരങ്ങൾ ഒരുക്കുകയാണ് ബഹുമാനപെട്ട വൈദീകരുടെ നേത്രത്തിൽ സാമൂഹ്യ പ്രവർത്തകർ.